വെസ്റ്റ് ഇന്‍ഡീസ് പര്യടനം; ഇന്ത്യന്‍ ടീമിനെ നാളെ അറിയാം
ലോകകപ്പിന്റെ ആവേശങ്ങളെല്ലാം കെട്ടടങ്ങിയിട്ട് ദിവസങ്ങളായി. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം. അതേസമയം പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ നാളെ തെരഞ്ഞെടുക്കും. ഒരുമാസം നീണ്ടു നില്ക്കുന്ന പരമ്പര ഓഗസ്റ്റ് മൂന്നിനാണ് ആരംഭിക്കുന്നത്. മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുകളും അടങ്ങുന്നതാണ് പരമ്പര.
മൂന്ന് ഫോര്‍മാറ്റ് മത്സരങ്ങള്‍ക്കും വിത്യസ്ത ടീമിനെയാകും പ്രഖ്യാപിക്കുക. അടുത്ത മാസം മൂന്നാം തീയതി നടക്കുന്ന ട്വന്റി20യോടെയാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്.
അതേസമയം ഇന്ത്യന്‍ ടീമിന്റെ നലാം നമ്പര്‍ സ്ഥാനത്തേക്ക് ആര് എന്നുള്ള കാര്യത്തിലാണ് എറെ സംശയങ്ങള്‍ നിഴലിക്കുന്നത്. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ നാലാം നമ്പറിലേയ്ക്ക് അഞ്ച് സാധ്യതകളാണുള്ളത്. ലോകകപ്പില്‍ ഓപ്പണിങില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കെഎല്‍ രാഹുലിനാണ് ഒരു സാധ്യത. ശിഖര്‍ ധവാന് മടങ്ങിയെത്തുന്നതോടെ ഓപ്പണര്‍ സ്ഥാനം കെഎല്‍ രാഹുലിന് നഷ്ടമാകും. അതിനാല്‍ രാഹുല്‍ നാലാം നമ്പര്‍ സ്ഥാനത്ത് കളിക്കാന്‍ സാധ്യതയുണ്ട്.
Read more:ജോലിക്കിടെ കുഞ്ഞിന്റെ വിശപ്പകറ്റി ഒരച്ഛന് ‘സിഇഒ’; ‘സൂപ്പര്‍ ഡാഡ്’ എന്ന് സോഷ്യല്‍ മീഡിയ
ഋഷഭ് പന്താണ് നാലാം നമ്പറിലേയ്ക്കുള്ള മറ്റൊരു സാധ്യത. ലോകകപ്പില്‍ നാലാം നമ്പറില്‍ ബാറ്റു ചെയ്ത 4 ഇന്നിങ്സില്‍ മൂന്നിലും മികച്ച പ്രകടനംകാഴ്ചവെച്ച താരമാണ് ഋഷഭ് പന്ത്. മനീഷ് പാണ്ഡെയ്ക്കാണ് മറ്റൊരു സാധ്യത. ശുഭ്മാന്‍ ഗില്‍ എന്ന താരവും നാലാം നമ്പറില്‍ എത്താന്‍ സാധ്യതയുണ്ട്. ഓപ്പണര്‍ ആയികരുത്ത് തെളിയിച്ച അജിന്‍ക്യ രഹാനയും നാലം സ്ഥാനത്തെത്താനുള്ള സാധ്യതയുണ്ട്.
അതേസമയം എം എസ് ധോണി വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ കലിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം ക്യാപ്റ്റന്‍ വിരാട് കോഹ്ലി അടക്കമുള്ളവര്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ കളിക്കാന്‍ തയാറാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.