കുങ്ഫു വേഷത്തിൽ ലാലേട്ടൻ; കൗതുകമുണർത്തി ഇട്ടിമാണിയിലെ പുതിയ പോസ്റ്റർ
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നേടിയ മോഹൻലാലിൻറെ പുതിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചൈനീസ് ആയോധനകലാ അഭ്യാസിയുടെ ഗെറ്റപ്പിലുള്ള ചിത്രം ആന്റണി പെരുമ്പാവൂർ തന്റെ ഫേസ്ബുക്കിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്.
നേരത്തെ പുറത്തിറങ്ങിയ മാർഗം കളി വേഷത്തിൽ നിൽക്കുന്ന മോഹൻലാലിൻറെ ചിത്രം ആരാധകരിൽ ഏറെ കൗതുകമുണർത്തിയിരുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളും നേരത്തെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു. ഒരു കണ്ണിറുക്കി പിടിച്ച് നിൽക്കുന്ന ലാലേട്ടന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്. ആരാധകരിൽ ഏറെ കൗതുകമുണർത്തിയ ചിത്രത്തിൽ രാധിക ശരത് കുമാറിനെയും കാണുന്നുണ്ട്. താരം തന്നെയാണ് ഈ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ഇട്ടിമാണി മേഡ് ഇന്‍ ചൈന’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിബി ജോജുവാണ്. ചിത്രത്തില്‍ തൃശൂര്‍ ഭാഷയിലാണ് മോഹന്‍ലാല്‍ സംസാരിക്കുക എന്നതാണ് മുഖ്യ ആകര്‍ഷണം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ആരാധകരുമായി ഈ കൗതുകം താരം പങ്കുവെച്ചത്.
Read also: ‘ലുക്ക് ഉണ്ടന്നേയുള്ളു ഞാൻ വെറും ഊളയാണ്’, പൊട്ടിചിരിപ്പിച്ച് പൃഥ്വി; ശ്രദ്ധനേടി ‘ബ്രദേഴ്സ് ഡേ’ ടീസർ
നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം തൃശൂര്‍ ഭാഷയുമായി ഞാന്‍ വരുന്നു.’തൂവാനത്തുമ്പികളി’ലെ ജയകൃഷ്ണന് ശേഷം ‘ഇട്ടിമാണി’ എന്ന തൃശൂര്‍ക്കാരനായി ഞാന്‍ അഭിനയിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മേയ്ഡ് ഇന്‍ ചൈന’. ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും ഒപ്പം ചേര്‍ത്താണ് മോഹൻലാൽ ഇങ്ങനെ കുറിച്ചത്. ടൈറ്റില്‍ കഥാപാത്രമായാണ് ചിത്രത്തിൽ മോഹന്‍ലാല്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്