ചിത്രീകരണം പൂർത്തിയാക്കി ഇട്ടിമാണി; ശ്രദ്ധേയമായി മോഹൻലാലിൻറെ ലുക്ക്

July 10, 2019

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’. നവാഗതരായ ജിബി ജോജു രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി. പേരില്‍ ഏറെ കൗതുകമൊളിപ്പിച്ചുകൊണ്ട് പുറത്തിറക്കിയ ചിത്രത്തിന്റെ പേര് പോലെത്തന്നെ ചിത്രത്തിലെ ഓരോ പോസ്റ്ററുകളും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ചിത്രത്തിനു വേണ്ടിയുള്ള മോഹന്‍ലാലിന്റെ മോയ്ക്ക് ഓവര്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. മുണ്ട് മടക്കിക്കുത്തി ഒരു കൈയില്‍ പൂവന്‍ കോഴിയും മറുകൈയില്‍ തോക്കുമായി നടന്നുവരുന്ന മോഹന്‍ലാലിന്റെ പോസ്റ്ററും ചൈനീസ് ആയോധനകലാ അഭ്യാസിയുടെ ഗെറ്റപ്പിലുള്ള ചിത്രവുമടക്കം ഇട്ടിമാണിയിലെ ഓരോ ചിത്രങ്ങളും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

നവാഗതരായ ജിബി, ജോജുവാണ് ഇട്ടിമാണി, മേയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ കാരക്ടര്‍ പോസ്റ്ററുകളും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.

Read more: ഗായകനായി ടൊവിനോ തോമസ്; പാട്ട് ആസ്വദിച്ച് സംയുക്ത, വീഡിയോ

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തില്‍ തൃശൂര്‍ ഭാഷയിലാണ് മോഹന്‍ലാല്‍ സംസാരിക്കുക എന്നതാണ് മുഖ്യ ആകര്‍ഷണം. നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം താരം തൃശൂര്‍ ഭാഷയുമായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.’തൂവാനത്തുമ്പികളി’ലെ ജയകൃഷ്ണന് ശേഷം ‘ഇട്ടിമാണി’ എന്ന തൃശൂര്‍ക്കാരനായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മേയ്ഡ് ഇന്‍ ചൈന’.’ലൂസിഫറി’ന്റെ വന്‍ വിജയത്തിന് ശേഷം തീയേറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന.

എന്നാൽ ഇട്ടിമാണിയുടെ ലൊക്കേഷനിൽ നിന്നും ഇനി സിദ്ധിഖ് ഒരുക്കുന്ന ബിഗ് ബ്രദറിലാണ് മോഹൻലാൽ എത്തുക.