നടൻ ജോൺ കൈപ്പള്ളിൽ വിവാഹിതനായി; ശ്രദ്ധേയമായി ചിത്രങ്ങളും വീഡിയോകളും

July 16, 2019

നടൻ ജോൺ കൈപ്പള്ളിൽ വിവാഹിതനായി. ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയ ഹെഫ്സിബാ എലിസബത്ത് ചെറിയാനാണ് വധു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കോഴഞ്ചേരി പള്ളിയിൽ വച്ചായിരുന്നു വിവാഹം.

സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, അര്‍ജുന്‍ നന്ദകുമാര്‍, സഞ്ചു ശിവറാം, അന്‍സന്‍ പോള്‍, ഷെബിന്‍ ബെന്‍സന്‍, റോണി ഡേവിഡ്, സുധി കുപ്പ, ഓസ്റ്റിന്‍ ഡാന്‍, പ്രശാന്ത് ഫിലിപ്പ് അലക്‌സാണ്ടര്‍, സംവിധായകൻ മിഥുൻ മാനുവൽ എന്നിവരും വിവാഹത്തിൽ പങ്കെടുത്തു.

തട്ടത്തിൽ മറയത്തിലൂടെയാണ് ജോൺ കൈപ്പള്ളി ആദ്യമായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. പിന്നീട് ആൻ മരിയ കലിപ്പിലാണ്, ഫക്രി, മാസ്റ്റർ പീസ്, ആട് – 2 തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും അരങ്ങേറ്റം കുറിച്ച താരം അവസാനമായി അഭിനയിച്ച ചിത്രം ‘മധുരരാജ’യാണ്.