‘കൈനീട്ടി ആരോ’ മനോഹര ഗാനവുമായി ഓർമ്മയിൽ ഒരു ശിശിരം

July 30, 2019

മനോഹരമായ ഒരുപിടി  പ്രണയാഗാനങ്ങളുമായി എത്തുന്ന ചിത്രമാണ് ഓർമ്മയിൽ ഒരു ശിശിരം. അടുത്ത മാസം തിയേറ്ററുകളിൽ എത്താനൊരുങ്ങുന്ന ചിത്രത്തിൽ മറ്റൊരു പ്രണയ ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. കാറ്റിൽ ആരോ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം നൽകി മെറിൻ ഗ്രിഗറി ആലപിച്ച ഗാനമാണിത്.

ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു. മനോഹരമായ പ്രണയകഥ പറയുന്നതിനൊപ്പം പ്രേക്ഷകരെ ചില പവിത്രമായ പ്രണയത്തിന്റെ ഓർമ്മകളിലേക്ക് കൊണ്ടെത്തിക്കാനും ഗാനത്തിന് കഴിഞ്ഞിട്ടുണ്ട്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയ്‌ലറും ആരാധകർ ഏറ്റെടുത്തിരുന്നു. പ്രണയത്തിന്റെ പവിത്രതയും , കുടുംബ ബന്ധത്തിന്റെ തീവ്രതയുമൊക്കെ മനോഹരമായി ആവിഷ്കരിച്ചാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ഒരുക്കിയത്.

വിവേക് ആര്യൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രമാണ് ഓർമ്മയിൽ ഒരു ശിശിരം. ദീപക്കാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ദീപക്. ചിത്രത്തിൽ അലൻസിയർ, പാർവതി ടി, സുധീർ കരമന, സംവിധായകൻ ബേസിൽ ജോസഫ്, അനശ്വര, മൃദുല്‍, എല്‍ദോ, എന്നിവരും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മാക്‌ട്രോ പിക്‌ചേഴ്‌സ് ഒരുക്കുന്ന ചിത്രത്തിന്റെ കഥ തയാറാക്കിയിരിക്കുന്നത് വിഷ്ണു രാജാണ്.