സണ്ണിയെവിടെ..? ‘മണിച്ചിത്രത്താഴി’ന്റെ ഗ്രൂപ്പ് ഫോട്ടോയിൽ മോഹൻലാലിനെ തിരഞ്ഞ് ആരാധകർ….

July 2, 2019

എത്രകണ്ടാലും മതിവരാത്ത, ഓരോ തവണയും പൊട്ടിച്ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, പേടിപ്പിക്കുന്ന ഒരുപാട് മുഹൂർത്തങ്ങളിലൂടെ  കടന്നു പോകുന്ന മലയാള സിനിമ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച മലയാളികളുടെ എന്നത്തേയും ഇഷ്ടചിത്രം ‘മണിച്ചിത്രത്താഴ്’. നടന വിസ്മയങ്ങൾ മോഹൻലാൽ, ശോഭന, സുരേഷ് ഗോപി, തിലകൻ, കുതിരവട്ടം പപ്പു, ഇന്നസെന്റ്, നെടുമുടി വേണു, കെ പി സി ലളിത തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരന്ന ചിത്രം…

ചിത്രത്തിലെ പ്രധാന കഥാപത്രങ്ങളായ നാഗവല്ലിയെയും, നകുലനെയും, സണ്ണിയെയും മാത്രമല്ല… ചിത്രത്തിലെ ഏറ്റവും ചെറിയ കഥാപത്രങ്ങൾ ചെയ്ത വ്യക്തികൾ വരെയും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നില്കുന്നു. ചിത്രം പിറന്നിട്ട് 25 വർഷങ്ങൾ പിന്നിട്ടു. ചിത്രത്തിലെ ഡയലോഗുകളും പാട്ടുകളും സമൂഹ മാധ്യമങ്ങളിൽ ഇന്നും നിറഞ്ഞു നിൽക്കുമ്പോൾ ചിത്രത്തിലെ താരങ്ങളുടെ ഒരു ഗ്രൂപ്പ് ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാകുന്നത്.

മണിച്ചിത്രത്താഴിലെ എല്ലാ കഥാപാത്രങ്ങളും അണിനിരക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രം സണ്ണിയായി വേഷമിട്ട മോഹൻലാൽ ഇല്ല..  ഇതോടെ സണ്ണി എവിടെ എന്ന് തിരയുകയാണ് ആരാധകർ. നടനും സംവിധായകനുമായ ലാല്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് മണിച്ചിത്രത്താഴിന്‍റെ ലൊക്കേഷന്‍ ചിത്രം പങ്കുവച്ചത്. സംവിധായകന്‍ ഫാസിലും സഹസംവിധായകന്‍ ലാലും ശോഭനയും സുരേഷ് ഗോപിയും നെടുമുടി വേണുവും വിനയ പ്രസാദുമെല്ലാമുള്ള ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്രം ഇല്ല. എവിടെ ഞങ്ങളുടെ സണ്ണിക്കുട്ടന്‍ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ ചോദിക്കുന്നത്.

Read also: ‘മഴയോട് ചേർന്ന് ഞാൻ നിന്നു’; പതിനെട്ടാം പടിയിലെ മനോഹര ഗാനവുമായി സിത്താര; വീഡിയോ

ഫാസിലിന്‍റെ സംവിധാനത്തില്‍ 1993 ഡിസംബര്‍ 25-നാണ് മണിച്ചിത്രത്താഴ് പുറത്തിറങ്ങിയത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ശോഭനയെ തേടിയെത്തിയിരുന്നു.

 

View this post on Instagram

 

Manichitrathazhu #malayalamcinema #malayalam

A post shared by LAL (@lal_director) on