‘മിഷന് മംഗള്‍’ എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ ഉണ്ടാവണമെന്ന് ആഗ്രഹിച്ചുരുന്നു’: സംവിധായകന്
അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് മിഷന് മംഗള്‍. ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് ഇത്. ജഗന് ശക്തിയാണ് ചിത്രത്തിന്റെ സംവിധായകന്. വിദ്യാ ബാലന്, സോനാക്ഷി സിന്‍ഹ, തപ്സി പന്നു, നിത്യ മേനോന് തുടങ്ങി നിരവധി പേര് ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അതേസമയം മിഷന് മംഗള്‍ എന്ന സിനിമയില്‍ മലയാളത്തില്‍ നിന്നും മഞ്ജു വാര്യരും ഉണ്ടാവണമെന്ന് ആഗ്രഹിച്ചിരുന്നതായി വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന് ജഗന് ശക്തി.
ടെസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സംവിധായകന് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ മിഷന് മംഗള്‍ എന്ന സിനിമയ്ക്ക് വേണ്ടി ഞാന്‍ തിരക്കഥ എഴുതിയപ്പോള്‍ ഈ ചിത്രത്തില്‍ മുഴുവന്‍ രാജ്യത്തെയും ഒന്നിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. എനിക്ക് മലയാളത്തില്‍ നിന്നും മഞ്ജു വാര്യര്‍ ചിത്രത്തില്‍ വരണമെന്നുണ്ടായിരുന്നു’ ജഗന് ശക്തി പറഞ്ഞു. സൗത്ത് ഇന്ത്യന്‍ കഥാപാത്രത്തിന് തന്റെ ആദ്യ ചോയ്സ് നിത്യ മേനോന് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചലച്ചിത്രലോകത്ത് ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്ലര്. ആകാംഷയും സസ്പെന്‍സും എല്ലാം ട്രെയ്ലറില് ഇടം നേടിയിട്ടുണ്ട്. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഐഎസ്ആര്‍ഒയുടെ മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്റെ കഥയാണ് മിഷന് മംഗള്‍ എന്ന സിനിമയ്ക്ക് പ്രചോദനമായിരിക്കുന്നത്. അതേസമയം മാര്‍സ് ഓര്‍ബിറ്റല്‍ മിഷന് പ്രൊജക്ടിന്റെ ഭാഗമായിട്ടുള്ള വനിതാ എഞ്ചിനിയര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കുമുള്ള ആദരവ് കൂടിയാണ് മിഷന് മംഗള്‍ എന്ന സിനിമ.
Read more:‘ആവശ്യമില്ലാത്തിടത്ത് ആവേശം കാണിക്കുന്ന പക്വതയില്ലാത്ത അപകടകാരി’; ‘കല്‍ക്കി’യിലെ പുതിയ കഥാപാത്രം ഇതാ
‘ചൊവ്വയിലേക്ക് നാസ ഉപഗ്രഹം വിക്ഷേപിച്ചപ്പോള്‍ ചിലവായത് 6000 കോടി രൂപയാണ്. എന്നാല്‍ ഐഎസ്ആര്‍ഒയ്ക്ക് ചിലവായത് 450 കോടി രൂപയാണ്. ഇത് വളരെകുറച്ച് പേര്‍ക്ക് മാത്രമേ അറിയൂ. എത്ര പണമാണ് നമ്മള് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട ഇതുവരെ വന്നില്ല എന്നു പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ. ഇക്കാര്യം പറയണമെന്നുള്ളതുകൊണ്ടാണ് ഞാന്‍ ഈ സിനിമ ഏറ്റെടുത്തത്.’ അക്ഷയ് കുമാര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഐഎസ്ആര്‍ഒയിലെ പതിനേഴോള ശാസ്ത്രജ്ഞരും എഞ്ചിനിയര്‍മാരും മാര്‍സ് ഓര്‍ബിറ്റല്‍ മിഷന് പ്രൊജക്ടിന്റെ ഭാഗമായി. വനിതാ ശാസ്ത്രജ്ഞരുടെ യഥാര്‍ത്ഥ ജീവിത കഥ വെള്ളിത്തിരയില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ അത്ഭുതപ്പെടും എന്നും അക്ഷയ് കുമാര്‍ പറഞ്ഞു.