മഹാപ്രളയത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളുമായി ‘മൂന്നാം പ്രളയം’; ട്രെയ്‌ലര്‍

July 22, 2019

മഹാപ്രളയം കേരളത്തെ ഒന്നാകെ നൊമ്പരപ്പെടുത്തിയിട്ട് ഒരു വര്‍ഷത്തോളമാകുന്നു. നെഞ്ച് പൊള്ളുന്ന ഒരു വിങ്ങലോടെയല്ലാതെ കേരളക്കരയ്ക്ക് പ്രളയ കാലത്തെ ഓര്‍ക്കാനാവില്ല. പ്രളയം പ്രമേയമാക്കി ഒരുങ്ങുന്ന പുതിയ ചിത്രമാണ് മൂന്നാം പ്രളയം. പ്രളയ കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളുമായി ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

നവാഗതനായ രതീഷ് രാജു ആണ് മൂന്നാം പ്രളയം എന്ന സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അഷ്‌കര്‍ സൗദാനാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സായ്കുമാര്‍, അനില്‍ മുരളി, അരിസ്റ്റോ സുരേഷ് തുടങ്ങി നിരവധി താരങ്ങള്‍ മൂന്നാം പ്രളയം എന്ന സിനിമയില്‍ അണിനിരക്കുന്നുണ്ട്. കല്ലാര്‍ക്കുട്ടി ഡാമിലാണ് ചിത്രത്തിന്‍റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിച്ചത്.

Read more:രജനികാന്തിനൊപ്പം മോഹന്‍ലാലും ഒരേ വേദിയില്‍; ‘കാപ്പാന്‍’ ഓഡിയോ ലോഞ്ച് ചിത്രങ്ങള്‍

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്‌ലറില്‍ പ്രളകാലത്തിന്റെ പച്ചയായ ഓര്‍മ്മകള്‍ പ്രതിഫലിക്കുന്നുണ്ട്. നയാഗ്ര മൂവീസിന്റെ ബാനറില്‍ ദേവസ്യ കുര്യാക്കോസ് ആണ് മൂന്നാം പ്രളയം എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. റസാഖ് കുന്നത്താണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. രഘുപതി സിനിമയ്ക്കായി സംഗീതം ഒരുക്കുന്നു.