‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബി’ന്റെ ഓര്‍മ്മകളില്‍ നിവിന്‍ പോളി

July 17, 2019

മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി ചലച്ചിത്രരംഗത്തേക്ക് വരവറിയിച്ച ചിത്രമായിരുന്നു വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വ്വഹിച്ച മലര്‍വാടി ആര്‍ട്‌സ് ക്ലബ്. ചിത്രം പുറത്തിറങ്ങിയിട്ട് ഒമ്പത് വര്‍ഷങ്ങള്‍ പിന്നിട്ടു. ചിത്രത്തിന്റെ ഓര്‍മ്മകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് നിവിന്‍ പോളി. മലര്‍വാടി തന്റെ ജീവിതം എന്നെന്നേയ്ക്കുമായി മാറ്റിമറിച്ചെന്ന് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വിനീത് ശ്രീനിവാസനോടുള്ള നന്ദിയും കടപ്പാടും നിവിന്‍പോളി പങ്കുവച്ചു.

നിവിന്‍പോളി അടക്കം അഞ്ച് പുതുമുഖതാരങ്ങളെ മലയാളസിനിമയക്ക് സമ്മാനിച്ച ചിത്രമായിരുന്നു മലര്‍വാടി ആര്‍ട്‌സ് ക്ലബ്. തീയറ്ററുകളില്‍ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി. പ്രകാശന്‍ എന്ന കഥാപാത്രത്തെയാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബില്‍ നിവിന്‍ പോളി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.

Read more:”ഓരോ ടൈപ്പ് മനുഷ്യന്‍മാര് അല്ലേ മോളേ…”വീണ്ടും ഹീറോ ആയി ഷമ്മി, കുമ്പളങ്ങി നൈറ്റ്സിലെ പ്രേക്ഷകര്‍ കാണാത്ത ഒരു രംഗമിതാ…

അതേസമയം നിവിന്‍പോളി പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ. മലയാളികളുടെ പ്രിയതാരം ശ്രീനിവാസന്റെ ചലച്ചിത്ര കുടുംബത്തിലെ ഇളമുറക്കാരന്‍ ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ലൗ ആക്ഷന്‍ ഡ്രാമ. വടക്കു നോക്കിയന്ത്രത്തിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളായിരുന്നു ദിനേശനും ശോഭയും.ലൗ ആക്ഷന്‍ ഡ്രാമയിലൂടെ ഈ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. നയന്‍താരയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. നിവിന്‍ പോളിക്കൊപ്പം അജു വര്‍ഗീസും ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.