പുതിയ മെയ്ക്ക്ഓവറില്‍ പാര്‍വ്വതി; ഫോട്ടോഷൂട്ട് വീഡിയോ ശ്രദ്ധേയമാകുന്നു

July 17, 2019

വിത്യസ്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കുന്ന താരമാണ് പാര്‍വ്വതി. താരത്തിന്റെ ഓരോ കഥാപാത്രങ്ങളും തീയറ്ററുകളില്‍ കൈയടി നേടുന്നു. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് പാര്‍വ്വതിയുടെ തികച്ചും വിത്യസ്തമായൊരു മെയ്ക്ക് ഓവര്‍ വീഡിയോ

ജെ എഫ് ഡബ്ല്യു മാഗസീന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിലാണ് പാര്‍വ്വതി തികച്ചും വിത്യസ്തമായ മെയ്ക്ക്ഓവറില്‍ എത്തിയിരിക്കുന്നത്. മൂന്ന് വിത്യസ്ത മെയ്ക്ക് ഓവറുകളിലാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. മുടിയഴക് തന്നെയാണ് ഈ മെയ്ക്ക് ഓവറുകളിലെ പ്രധാന ആകര്‍ഷണവും.

അതേസമയം ഉയരെ എന്ന ചിത്രമാണ് പാര്‍വ്വതി നായികയായെത്തിയ അവസാന ചിത്രം. തീയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു ഈ ചിത്രം. ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ അതിജീവന കഥ പറയുന്ന ചിത്രമാണ് ഉയരെ. പാര്‍വ്വതിക്കൊപ്പം ആസിഫ് അലിയും ടൊവിനോയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. പല്ലവി എന്ന കഥാപാത്രമായാണ് ഉയരെയില്‍ പാര്‍വ്വതി വേഷമിടുന്നത്. നവാഗതനായ മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. ബോബി സഞ്ജയ് ആണ് ഉയരെ എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.

Read more:‘ഒരു നല്ല സിനിമയക്ക് സങ്കീര്‍ണ്ണമായ പ്ലോട്ടോ മള്‍ട്ടി ഡൈമന്‍ഷണല്‍ കഥാപാത്രങ്ങളോ ആവശ്യമില്ല; സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ മനോഹരചിത്രം’: പ്രശംസിച്ച് പൃഥ്വിരാജ്

നിപാ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ‘വൈറസ്’ എന്ന സിനിമയിലും പാര്‍വ്വതി ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഈ ചിത്രത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. നിപാ കാലത്തിന്റെ പച്ചയായ ഓര്‍മ്മപ്പെടുത്തലാണ് ഈ ചിത്രം. ഭയത്തിന്റെയും പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയുമൊക്കെ കഥ പറയുന്ന വൈറസ് പ്രേക്ഷകന്റെ ഉണ്ണുലയ്ക്കുന്നു, ഭയം നിറയ്ക്കുന്നു, ഓടുവില്‍ ആശ്വസിപ്പിക്കുന്നു. ഉയരെ എന്ന സിനിമയിലെയും വൈറസ് എന്ന ചിത്രത്തിലെയും പാര്‍വ്വതിയുടെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരും രംഗത്തെത്തിയിരുന്നു.