പുതിയ ചിത്രവുമായി ജ്യോതിക ‘പൊന്മകള് വന്താല്‍’ ഫസ്റ്റ്ലുക്ക്
വെള്ളിത്തിരയില്‍ അവിസ്മരണീയ കഥാപാത്രങ്ങള്‍ക്കൊണ്ട് വിസ്മയങ്ങള്‍ തീര്‍ക്കുന്ന താരമാണ് ജ്യോതിക. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന ത്രില്ലര്‍ ചിത്രം ഒരുങ്ങുന്നു. ‘പൊന്മകള് വന്താല്‍’ എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതനായ ജെജെ ഫെഡറിക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘പൊന്മകള് വന്താലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. നടനും ജ്യോതികയുടെ ഭര്‍ത്താവുമായ സൂര്യയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആരാധകര്‍ക്കായി പങ്കുവച്ചത്. ഭാഗ്യരാജ്, പാര്ത്ഥിപന്, പാണ്ഡിരാജന്‍, പ്രതാപ് പോത്തന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
ഗോവിന്ദ് വസന്തയാണ് ‘പൊന്മകള് വന്താല്‍’ എന്ന സിനിമയ്ക്കു വേണ്ടി സംഗീതം ഒരുക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ’36 വയതനി’ലൂടെ ചലച്ചിത്ര രംഗത്തേയ്ക്ക് മടങ്ങിയ എത്തിയ ജ്യോതികയ്ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കുന്നുണ്ട്.
അതേസമയം രാക്ഷസിയാണ് ജ്യോതിക പ്രധാന കഥാപാത്രമായെത്തിയ അവസാനചിത്രം. ഗൗതം രാജ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് രാക്ഷസി. ചിത്രത്തില്‍ ഗീതാ റാണി എന്ന അധ്യാപികയുടെ വേഷത്തിലാണ് ജ്യോതിക എത്തുന്നത്. പൂര്‍ണിമ ഭാഗ്യരാജ്, സത്യന്, ഹരീഷ് പേരാടി തുടങ്ങിയവരും ചിത്രത്തില്‍ വിത്യസ്ത കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. സൂര്യയുടെ ഉടമസ്ഥതയിലുള്ള ഡ്രീം വാര്യര്‍ പിക്ചേഴ്സ് ആണ് ‘രാക്ഷസി’ എന്ന സിനിമയുടെ നിര്‍മ്മാണം.
Jo’s next!! Proud to launch… #PonMagalVandhal #KBhagyaraj sir @rparthiepan sir#Pandiarajan sir #PratapPothen sir
@fredrickjj@rajsekarpandian@ramji_ragebe1@govind_vasantha@AntonyLRuben@Amaranart@poornimaRamasw1 @thanga18 @proyuvraaj@2D_ENTPVTLTD pic.twitter.com/cJZ2Hq86ts— Suriya Sivakumar (@Suriya_offl) July 15, 2019