‘ഒരു നല്ല സിനിമയക്ക് സങ്കീര്‍ണ്ണമായ പ്ലോട്ടോ മള്‍ട്ടി ഡൈമന്‍ഷണല്‍ കഥാപാത്രങ്ങളോ ആവശ്യമില്ല; സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ മനോഹരചിത്രം’: പ്രശംസിച്ച് പൃഥ്വിരാജ്

July 16, 2019

കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധേയനായ ബിജുമേനോനും മലാളികളുടെ പ്രിയ താരം സംവൃതാ സുനിലും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’. ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്. തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തെ അഭിനന്ദിച്ചുകൊണ്ടും നിരവധിപേര്‍ രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ മലയാളികളുടെ പ്രിയ നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനും സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ചിത്രത്തെ പ്രശംസിച്ചിരിക്കുകയാണ്.

‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ, ലാളിത്യത്താല്‍ ഏറെ സുന്ദരമായ ചിത്രം. പലപ്പോഴും നല്ലൊരു സിനിമയ്ക്ക് സങ്കീര്‍ണ്ണമായ പ്ലോട്ടോ, മള്‍ട്ടി ഡൈമന്‍ഷണല്‍ കഥാപാത്രങ്ങളോ ആവശ്യമില്ലെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈ ചിത്രം. പ്രജിത്ത് ഈ സിനിമയെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ബിജു ചേട്ടനെ ഇങ്ങനെ കാണാന്‍ സാധിച്ചതില്‍ സന്തോഷം. സംവൃതയ്ക്ക് സ്വാഗതം. മലയാളസിനിമ താങ്കളെ ഒരുപാട് മിസ് ചെയ്തു’ പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Read more:കാത്തിരിപ്പിന് വിരാമം; തല അജിത്ത് നായകനായെത്തുന്ന ‘നേര്‍കൊണ്ട പാര്‍വൈ’ ഓഗസ്റ്റില്‍

ജി പ്രിജിത്താണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഉര്‍വ്വശി തീയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും രമാദേവിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സജീവ് പാഴൂര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ ചിത്രത്തിനായി സംഗീതമൊരുക്കുന്നു. ദൃശ്യഭംഗിയിലും സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ചിത്രം ഏറെ മികച്ചു നില്‍ക്കുന്നു. ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടുന്നുണ്ട്.