“തിരുവനന്തപുരത്ത് പഠിച്ചുവളര്‍ന്ന ഒരാള്‍ക്ക് നൊസ്റ്റാള്‍ജിയ തോന്നുന്ന ചിത്രം”; പതിനെട്ടാംപടിയെക്കുറിച്ച് പൃഥ്വിരാജ്

July 19, 2019

തൊണ്ണൂറുകളിലെ സ്കൂള്‍ ഓര്‍മ്മകളിലേയ്ക്ക് പ്രേക്ഷകരെ നയിക്കുന്ന ചിത്രമാണ് ‘പതിനെട്ടാം പടി’. ചിത്രത്തില്‍ മമ്മൂട്ടിയും പൃഥ്വിരാജും ഉണ്ണി മുകുന്ദനും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നതും.

ശങ്കര്‍ രാമകൃഷ്ണനാണ് പതിനെട്ടാം പടി എന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ആര്യ, പ്രിയാമണി, അഹാന കൃഷ്ണ, മനോജ് കെ ജയന്‍, മണിയന്‍പിള്ള, ലാലു അലക്‌സ്, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ നിരവധി താരനിരകള്‍ അണിനിരക്കുന്ന ചിത്രമാണ് പതിനെട്ടാംപടി. ഇതിനുപുറമെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മമ്മൂട്ടിയും പൃഥ്വിരാജും ഉണ്ണിമുകുന്ദനും ഒരു അതിഥി വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. അതേസമയം പതിനെട്ടാംപടി എന്ന ചിത്രം തന്നെപോലെ തിരുവനന്തപുരത്ത് പഠിച്ചുവളര്‍ന്ന ഒരാള്‍ക്ക് ഒരുപാട് നൊസ്റ്റാള്‍ജിയ സമ്മാനിക്കുന്നു എന്ന് പൃഥ്വിരാജ് പറഞ്ഞു. യാഥാര്‍ത്ഥ്യത്തോട് വളരെ അടുത്തുനില്‍ക്കുന്ന ചിത്രമാണ് പതിനെട്ടാം പടി എന്നും പൃഥ്വിരാജ് പറഞ്ഞു. ഒരു റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ചത്.

ഉറുമി എന്ന സിനിമയ്ക്ക ശേഷം ആഗസ്റ്റ് സിനിമാസിനു വേണ്ടി ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറുടെ റോളിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. പതിനെട്ടാം പടി എന്ന ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ആക്ഷനും സസ്‌പെന്‍സുമെല്ലാം നിറച്ചാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. എബ്രഹാം പാലയ്ക്കല്‍ എന്നാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്.

Read more:എന്തൊരു കോണ്‍ഫിഡന്‍സാണ്…!; ഈ അമ്മയുട ഇംഗ്ലീഷിന് സോഷ്യല്‍മീഡിയയുടെ കൈയടി

ആഗസ്റ്റ് സിനിമാസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്നതാണ് ചിത്രം. ചിത്രത്തിന് വേണ്ടിയുള്ള മമ്മൂട്ടിയുടെ പുതിയ മേക്ക് ഓവര്‍ ചലച്ചിത്രലോകത്ത് നേരത്തെതന്നെ ശ്രദ്ധേയമായിരുന്നു. സ്‌റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്റെ രണ്ടാമത്തെ സംവിധാന സംരംഭംകൂടിയാണ് ’18ാം പടി’. ‘കേരള കഫേ’യാണ് ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിച്ച ആദ്യ ചിത്രം. ഈ ചിത്രവും തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു.