‘വാത്സല്യം നിറഞ്ഞ ഒരു ആലിംഗനത്തിന്റെ തണുപ്പ് അന്നറിഞ്ഞു’; മഞ്ജുവാര്യരെ നെഞ്ചോട് ചേര്‍ത്ത റാബിയ ബീഗം ഇനി കണ്ണീരോര്‍മ്മ

July 11, 2019

മരണത്തെ പലപ്പോഴും രംഗബോധമില്ലാത്ത കോമാളി എന്ന് വിശേഷിപ്പിക്കാറുണ്ട പലരും. പലപ്പോഴും മരണം അങ്ങനെയാണ്. അത്രമേല്‍ പ്രിയപ്പെട്ടവരെ പെട്ടെന്നങ്ങ് കവര്‍ന്നെടുക്കും. മഞ്ജു വാര്യരെ നെഞ്ചോട് ചേര്‍ത്ത നടി റാബിയ ബീഗവും ഓര്‍മ്മയായി. പ്രിയപ്പെട്ട ഉമ്മ ഇനി കണ്ണീരോര്‍മ്മ.

കോഴിക്കോട് സ്വദേശിനിയായ റാബിയ ബീഗംത്തിന് മഞ്ജു വാര്യരോട് വലിയ സ്‌നേഹവും അതിലേറെ ആരാധനയുമായിരുന്നു. മഞ്ജുവിനെക്കുറിച്ച് സംസാരിച്ച് തുടങ്ങിയാല്‍ നൂറ് നാവായിരുന്നു ഈ ഉമ്മയ്ക്ക്. സല്ലാപം മുതലുള്ള മഞ്ജു വാര്യരുടെ എല്ലാ ചിത്രങ്ങളും ഫാബിയ ഉമ്മ കണ്ടിട്ടുണ്ട്. കോഴിക്കോട് ആകാശവാണി നിലയത്തിലെ ആര്‍ടിസ്റ്റായിരുന്നു. ഒരു മികച്ച ഗായിക കൂടിയായിരുന്നു റാബിയ ബീഗം.

റാബിയ ബീഗത്തെക്കുറിച്ച് മഞ്ജു വാര്യര്‍ പങ്കുവച്ച കുറിപ്പ്

റാബിയാ ബീഗം ഉമ്മ വിട പറഞ്ഞു. കുറച്ചു നാള്‍ മുമ്പ് കോഴിക്കോട്ട് വച്ചാണ് ഉമ്മയെ ആദ്യം കണ്ടത്. വാത്സല്യം നിറഞ്ഞ ഒരു ആലിംഗനത്തിന്റെ തണുപ്പ് അന്നറിഞ്ഞു. എന്നെ വലിയ ഇഷ്ടമായിരുന്നത്രെ ഉമ്മക്ക്. പിന്നീട് പല അവസരങ്ങളില്‍ കണ്ടു മുട്ടിയപ്പോഴും അതേ വാത്സല്യത്തോടെ ചേര്‍ത്തു പിടിച്ചു. ഇപ്പോള്‍ ഉമ്മ യാത്രപറയുമ്പോള്‍ ഹൃദയത്തില്‍ അത് ബാക്കിയാകുന്നത് അറിയുന്നു. സ്‌നേഹമുള്ളവര്‍ കടന്നു പോകുമ്പോള്‍ നമ്മില്‍ അവശേഷിപ്പിക്കുന്നതും ഇത്തരം ചില തണുപ്പുള്ള ഓര്‍മകള്‍ തന്നെ….

 

View this post on Instagram

 

RIP Rabiya Begum! റാബിയാ ബീഗം ഉമ്മ വിട പറഞ്ഞു. കുറച്ചു നാൾ മുമ്പ് കോഴിക്കോട്ട് വച്ചാണ് ഉമ്മയെ ആദ്യം കണ്ടത്. വാത്സല്യം നിറഞ്ഞ ഒരു ആലിംഗനത്തിന്റെ തണുപ്പ് അന്നറിഞ്ഞു. എന്നെ വലിയ ഇഷ്ടമായിരുന്നത്രെ ഉമ്മക്ക്. പിന്നീട് പല അവസരങ്ങളിൽ കണ്ടു മുട്ടിയപ്പോഴും അതേ വാത്സല്യത്തോടെ ചേർത്തു പിടിച്ചു. ഇപ്പോൾ ഉമ്മ യാത്രപറയുമ്പോൾ ഹൃദയത്തിൽ അത് ബാക്കിയാകുന്നത് അറിയുന്നു. സ്നേഹമുള്ളവർ കടന്നു പോകുമ്പോൾ നമ്മിൽ അവശേഷിപ്പിക്കുന്നതും ഇത്തരം ചില തണുപ്പുള്ള ഓർമകൾ തന്നെ….

A post shared by Manju Warrier (@manju.warrier) on