കിഡ്‌നി സര്‍ജറി; വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പ്രതികരണവുമായി നടന്‍ റാണ

July 24, 2019

വ്യാജ വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടിത്തുടങ്ങിയിട്ട് കാലം കുറച്ചേറെയായി. സിനിമാ താരങ്ങളെക്കുറിച്ചാണ് അധികവും തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കപ്പെടാറ്. വാര്‍ത്തയുട സത്യാവസ്ത മനസിലാക്കാതെയാണ് പലരും ഇത്തരം ഫെയ്ക്ക് ന്യൂസുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുള്ളതും. ഇപ്പോഴിതാ തനിക്കെതിരെ പ്രചരിച്ച ഒരു വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് നടന്‍ റാണ ദഗുബാട്ടി.

കറാണ വൃക്ക രോഗത്തിന് ചികിത്സ നേടിയെന്നും ശസ്ത്രക്രിയയില്‍ അമ്മ വൃക്ക ദാനം ചെയ്തു. എന്ന തരത്തിലുള്ള വാര്‍ത്തകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നിരവധി മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. റാണയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് റാണ തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവച്ചത്. വിജയ് ദേവരക്കൊണ്ട കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ഡിയര്‍ കോമ്രേഡ്’ എന്ന ചിത്രത്തിന് ആശംസകല്‍ നല്‍കാനായിരുന്നു താരം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചത്. എന്നാല്‍ ഈ വീഡിയോയ്ക്ക് കമന്റായി താരത്തിന്റെ ആരോഗ്യത്തെക്കുറിച്ചാണ് ആരാധകര്‍ പങ്കുവച്ചത്.

Read more:ഭര്‍ത്താവ് വിഷ്ണുവും മമ്മൂട്ടിയും നായകന്മാരായെത്തുന്ന ചിത്രങ്ങള്‍ ഒരേ ദിവസം റിലീസായാല്‍ ഏത് ചിത്രം ആദ്യം കാണുമെന്ന് അവതാരക; കിടിലന്‍ മറുപടിയുമായി അനു സിത്താര: വീഡിയോ

താങ്കളുടെ സര്‍ജറി എങ്ങനെ ഉണ്ടായിരുന്നുവെന്നും ആരോഗ്യം ഓക്കെയാണോ എന്നൊക്കെയായിരുന്നു ആരാധകരുടെ ആകുലതകള്‍. എന്നാല്‍ ‘ഇത്തരം വാര്‍ത്തകള്‍ വരുന്ന വെബ്‌സൈറ്റുകള്‍ വായിക്കുന്നത് നിര്‍ത്തൂ’ എന്നായിരുന്നു റാണ നല്‍കിയ മറുപടി.