ഇത് ഫേസ്ആപ്പ് അല്ല; 60 കാരിയായി തപ്‌സി പന്നു

July 18, 2019

കുറച്ച്ആ ദിവസങ്ങളായി സിനിമ താരങ്ങൾ അടക്കം നിരവധി ആളുകൾ ഫേസ്ആപ്പിന് പിന്നാലെയാണ്. പ്രായമാകുമ്പോൾ ഓരോരുത്തരുടെയും ലുക്ക് എങ്ങനെ ആയിരിക്കുമെന്ന് കാണിച്ച് തരുന്ന ആപ്പാണ് ഫേസ്ആപ്പ്. സമൂഹ മാധ്യമങ്ങളിൽ തരംഗമായ പുതിയ ട്രെൻഡിന് പിന്നാലെയാണ് എല്ലാവരും. അതേസമയം ആപ്ലിക്കേഷൻ ഉപയോഗിക്കാതെ പ്രായം തോന്നിക്കുന്ന ലുക്കിലുള്ള ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് തപ്‍സി പന്നു.

തപ്‌സി പ്രധാന കഥാപാത്രമായി എത്തുന്ന ‘സാൻഡ് കി ആങ്ക്’ എന്ന പുതിയ ചിത്രത്തിലെ ലുക്കാണ് താരം പങ്കുവെച്ചിരിക്കുന്നത്. സാൻഡ് കി ആൻഡ് എന്ന ചിത്രത്തിൽ ഷാര്‍പ് ഷൂട്ടറായ ചന്ദ്രോ എന്ന കഥാപാത്രമായാണ് തപ്‌സി എത്തുന്നത്. 60 വയസുള്ള കഥാപാത്രമാണ് ചന്ദ്രോ. മികച്ച അഭിപ്രായമാണ് ചിത്രത്തിന്റെ ട്രെയ്‌ലറിനും  ലഭിച്ചുകൊണ്ടിരിക്കുന്നത്. സമൂഹത്തിൽ നിലകൊണ്ടിരുന്ന പരമ്പരാഗത രീതികള്‍ക്ക് എതിരെ പോരാടി ലക്ഷ്യം കൈവരിക്കുന്ന സ്ത്രീകളെയാണ് ട്രെയിലറില്‍ കാണിക്കുന്നത്. തപ്സിക്കു പുറമേ പ്രധാന കഥാപാത്രമായി ഭൂമിയും എത്തുന്നുണ്ട്. തുഷാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഒക്ടോബര്‍ 25ന് തീയ്യേറ്ററുകളില്‍ എത്തും.

Read also:പ്രായമാകുമ്പോൾ കാണാൻ എങ്ങനെയിരിക്കും..? ഫേസ്ആപ്പിൽ തിളങ്ങി താരങ്ങളും
അതേസമയം ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ചിത്രവും വെള്ളിത്തിരയിലേക്ക് ഏതാണ് ഒരുങ്ങുകയാണ്. ചിത്രത്തിൽ മിതാലിയായി വേഷമിടുന്നത് തപ്‌സി പന്നുവാണ്. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരമാണ് മിതാലി രാജ്. 34 കാരിയായ മിതാലിയുടെ ജീവിതം വെള്ളിത്തിരയിൽ എത്തുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 16-ാം വയസില്‍ 1999-ല്‍ അയര്‍ലന്‍ഡിനെതിരെ രാജ്യത്തിനായി അരങ്ങേറിയ മിതാലി വനിതാ ക്രിക്കറ്റിലെ സച്ചിനെന്നാണ് അറിയപ്പെടുന്നത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടി ഇന്ത്യക്ക് വിജയം സമ്മാനിച്ച മിതാലിയ്ക്ക് ആരാധകർ ഏറെയാണ്.