‘ഇന്നേ ദിവസം ലോകത്തിന്റെ മറ്റൊരു അറ്റത്തിരുന്ന് പ്രാർത്ഥിക്കാനേ എനിക്ക് സാധിക്കൂ’: സംവൃത
ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവൃത സുനിൽ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് സത്യം പറഞ്ഞാൽ വിശ്വസിക്കുവോ. ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തുമ്പോൾ ലോകത്തിന്റെ മറ്റൊരു അറ്റത്തിരുന്ന്, തന്റെ നിത്യ ജോലികൾക്കിടയിൽ ചിത്രത്തിന് വേണ്ടി പ്രാർത്ഥിക്കുകയാണ് സംവൃത സുനിൽ. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏറെ സന്തോഷത്തോടെയും സ്നേഹത്തോടെയും അഭിനയിച്ച ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തുന്നതിന്റെ ആകാംഷയിലാണ് സംവൃത സുനിൽ.
കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധേയനായ ബിജുമേനോനും മലാളികളുടെ പ്രിയ താരം സംവൃതാ സുനിലും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’. ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രം ഇന്ന് തീയറ്ററുകളിലെത്തുന്നു. ചിത്രത്തിൽ ഗീത എന്ന കഥാപാത്രമായാണ് സംവൃത വേഷമിടുന്നത്.
ജി പ്രിജിത്താണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഉര്‍വ്വശി തീയറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും രമാദേവിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സജീവ് പാഴൂര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാന് ചിത്രത്തിനായി സംഗീതമൊരുക്കുന്നു. സംവൃതാ സുനിലിന്റെ മടങ്ങിവരവും പ്രതീക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
മലയാള പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ താരമാണ് സംവൃത സുനില്‍. എന്നാല്‍ വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം. ഇപ്പോഴിതാ വെള്ളിത്തിരയിലേക്ക് വീണ്ടും എത്തിച്ചേരുകയാണ് സംവൃത സുനില്‍. രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് സംവൃതക്ക് ആദ്യമായി ചലച്ചിത്ര ലോകത്തേക്ക് ക്ഷണം ലഭിക്കുന്നത്. അന്ന് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്ന സംവൃത ആ വാഗ്ദാനം നിരസിച്ചെങ്കിലും 2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘രസികന്‍’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.
Read more:ദേവസേനയായി അനുശ്രീ; ചിത്രം ഏറ്റെടുത്ത് ആരാധകർ
തുടര്‍ന്ന് മലയാളത്തില്‍ ശ്രദ്ധേയമായ ചില വേഷങ്ങള്‍ സംവൃതക്ക് ലഭിച്ചു. 2006ല്‍ ശ്രീകാന്ത് നായകനായ ‘ഉയിര്’ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും ‘എവിടെന്തേ നാകേന്തി’എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. തെലുങ്കില്‍ ഈ ചിത്രം വന്‍ ഹിറ്റായി. ബിജു മേനോനും സംവൃതാ സുനിലും വെള്ളിത്തിരയില്‍ ഒന്നിക്കുമ്പോള്‍ പ്രതീക്ഷയിലാണ് പ്രേക്ഷകരും. അതേസമയം സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ചിത്രത്തിലെ ഗാനങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.