സെമിയിൽ ഇന്ത്യയെ നേരിടുന്നതാര്..?

July 4, 2019

ലോകകപ്പിൽ ഇന്ത്യ കുതിപ്പ് തുടരുകയാണ്…ഗ്രൂപ്പ് പോരാട്ടങ്ങള്‍ അവസാന ലാപ്പിലെത്തിനില്‍ക്കുമ്പോള്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകൾ സെമി ഉറപ്പിച്ചുകഴിഞ്ഞു. ഇപ്പോഴിതാ ആരാകും കളിയിലെ നാലാമന്‍ എന്നറിയാനുള്ള ആകാംക്ഷയിലാണ് കായികപ്രേമികള്‍. ന്യൂസിലന്‍ഡും പാക്കിസ്ഥാനുമാണ് സെമിയിൽ കയറാനായി പോരടിക്കുന്ന ടീമുകൾ. എന്നാൽ ഇന്നലത്തെ മത്സരത്തിൽ ഇംഗ്ലണ്ട് ജയിച്ചതോടെ പാക്കിസ്ഥാന്റെ സെമി പ്രവേശനം ഏറെക്കുറെ പ്രതിസന്ധി ഘട്ടത്തിലായി.നാലാം സെമി സ്ലോട്ട് ന്യൂസിലൻഡ് ഉറപ്പിച്ചു. പാക്കിസ്ഥാന് ഇനി ബംഗ്ലാദേശുമായി ഒരു മത്സരം കൂടി ബാക്കിയുണ്ടെങ്കിലും മത്സരഫലം സെമി സ്ലോട്ടിൽ വലിയ വ്യത്യാസമുണ്ടാക്കില്ല. ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്താൽ സാധ്യത പോലുമില്ലാതെ പാക്കിസ്ഥാൻ പുറത്താവും.

ഈ വർഷത്തെ ആദ്യ ഘട്ടത്തിലെ മത്സരങ്ങളിൽ അഞ്ച് കളികളിൽ ഒരു കളിയിൽ മാത്രമാണ് പാക്കിസ്ഥാൻ വിജയം അറിഞ്ഞത്. ഒരു കളി മഴ മൂലം മുടങ്ങി. നാലു തോൽവികളാണ് പാക്കിസ്ഥാനുണ്ടായത്. ഇക്കൊല്ലം മൂന്ന് മത്സരങ്ങൾ ജയിച്ചു കഴിഞ്ഞു. ഇനി നാളെ ബംഗ്ലാദേശുമായി ഏറ്റുമുട്ടുന്നതോടെ പാക്കിസ്ഥാനും പെട്ടിയെടുത്ത് തങ്ങളുടെ രാജ്യത്തേക്ക് മടങ്ങാം.

എന്നാൽ സെമി ഫൈനലിൽ ഇന്ത്യയെ നേരിടുന്നതാരെന്നുള്ള ചർച്ചകളാണ് സോഷ്യൽ  മീഡിയിൽ നിറയുന്നത്.  ഇംഗ്ലണ്ടായിരിക്കുമോ ന്യൂസിലാൻഡ് ആയിരിക്കുമോ ഇന്ത്യയെ സെമിയിൽ നേരിടുക എന്നറിയാൻ ശനിയാഴ്ചവരെ കാത്തിരിക്കണം. ഇന്ത്യ –  ശ്രീലങ്ക, ഓസ്‌ട്രേലിയ – ദക്ഷിണാഫ്രിക്ക മത്സരങ്ങളാകും ലൈനപ്പ് തീരുമാനിക്കുക.

കളിയിൽ മികച്ച പ്രകടനം മാറ്റുരയ്ക്കാൻ ഒരുങ്ങുന്ന ടീമുകൾക്കൊപ്പം ഇത്തവണത്തെ ലോകകപ്പ് ആരുടെ കൈകളിലായിരിക്കും സുരക്ഷിതമെന്ന് അറിയാനുള്ള ആവേശത്തിലാണ് ഓരോ ക്രിക്കറ്റ് പ്രേമികളും…ലോകകപ്പിന്റെ കഴിഞ്ഞ പതിപ്പിൽ നിന്നും വ്യത്യസ്ഥമായി ഇത്തവണ പത്തു ടീമുകളാണ് ടൂർണമെന്റ്  മാറ്റുരയ്ക്കുക്കാൻ എത്തിയത്. 2015 ൽ 14 ടീമുകളാണ് ലോകകപ്പ് നേടുവാൻ പരസ്പരം ഏറ്റുമുട്ടിയിരുന്നത്.

കഴിഞ്ഞ മാസം 30 ന് ആരംഭിച്ച ലോകകപ്പിൽ മഴ വില്ലനായി എത്തിയതോടെ മിക്ക കളികളും ഉപേക്ഷിക്കേണ്ടതായി വന്നു..കഠിന പരിശ്രമത്തിലൂടെ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്‌ചവെക്കാൻ ഒരുങ്ങികൊണ്ടിരിക്കുന്ന താരങ്ങളെയും ടീമുകളെയും ഒരു തുടർക്കഥപോലെ പരിക്കുകൾ വേട്ടയാടിയതും ലോകകപ്പിലെ ചില വേദനകൾ ആയിരുന്നു.

എന്നാൽ കളിയുടെ അവസാന ഭാഗത്തേക്ക് എത്തിനിൽക്കുമ്പോൾ ആരാകും ലോകകപ്പ് ഇത്തവണ കൊണ്ടുപോകുക എന്നറിയാനായി അക്ഷമരായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ.