ഇന്ത്യ- കിവീസ് സെമി, ഇന്നും മഴ വില്ലനായാൽ..?

July 10, 2019

ലോകകപ്പിലെ ആദ്യ സെമി ഫൈനൽ മത്സരം മഴ കാരണം നിർത്തിവച്ചിരുന്നു.ഇതോടെ രണ്ടാം ദിനത്തിലേക്ക് മാറ്റിയ മത്സരം ഇന്ന് പുനരാരംഭിക്കും. അതേസമയം ഇന്നും മഴ കളി മുടക്കിയാൽ ഇന്ത്യ ഫൈനലിലെത്തും. മഴ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യ ന്യൂസീലൻഡ് പോരാട്ടം ഇന്ന് നടക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഇരു ടീമുകളും. മഴ കളിക്ക് തടസമായാൽ ഗ്രൂപ്പ് ഘട്ടത്തില്‍ പോയിന്റ് നിലയില്‍ മുന്നിലെത്തിയ ടീമെന്ന നിലയിൽ ഇന്ത്യ നേരിട്ട് ഫൈനലിലെത്തുമെന്ന് ചുരുക്കം.

അതേസമയം ഇന്നലെ ഇന്നിംഗ്സ് അവസാനിക്കുമ്പോൾ 46.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് എന്ന നിലയിലാണ് ന്യൂസീലൻഡ്. കിവീസിനെതിരെ ഇന്ത്യക്ക് മെച്ചപ്പെട്ട തുടക്കം ലഭിച്ചിരുന്നു. മികച്ച പ്രകടനമാണ് ഇന്ത്യൻ ബോളർമാർ പുറത്തെടുത്തത്. കളിയുടെ 17-ാം പന്തില്‍ മാത്രമാണ് ന്യൂസിലന്‍ഡിന് അക്കൗണ്ട് തുറക്കാനായത്. പിന്നാലെ നാലാം ഓവറിലെ മൂന്നാം പന്തിലൂടെ മാര്‍ട്ടിന്‍ ഗപ്റ്റിലിനെ ഗ്യാലറിയിലേക്ക് തിരിച്ചയച്ചു. ടോസ് നേടിയ ന്യൂസീലൻഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യ: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, എം എസ് ധോണി, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ എന്നിവരാണ് പോരട്ടത്തിനിറങ്ങുന്ന ഇന്ത്യന്‍ താരങ്ങള്‍.

ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗപ്റ്റിൽ, ഹെന്ററി നിക്കോളാസ്, കെയ്ൻ വില്യംസൺ, റോസ് ടെയ്‌ലർ, ടോം ലഥാം, ജെയിംസ് നിഷാം, കോളിൻ ഡി ഗ്രാൻഡോം, മിച്ചൽ സാന്റ്നർ, ലോക്കി ഫെർഗുസൺ, മാറ്റ് ഹെൻററി, ട്രെന്റ് ബോൾട്ട് എന്നിവരാണ് പോരട്ടത്തിനിറങ്ങുന്ന ന്യൂസിലൻഡ് താരങ്ങൾ.