പട്ടാള വേഷത്തിൽ ധോണി; സല്യൂട്ടടിച്ച് ക്രിക്കറ്റ് താരം

July 30, 2019

ക്രിക്കറ്റ് ലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസതാരമെന്നാണ് മഹേന്ദ്രസിങ് ധോണിയെ വിശേഷിപ്പിക്കുന്നത്. കളിക്കളത്തില്‍ എപ്പോഴും ധോണിയുടേതായ ഒരു മാജിക് മൊമന്റ് ഉണ്ടാകും. എതിരാളികളെ ചെറുത്ത് തോല്‍പിക്കാന്‍ ഉതകുന്ന അത്ഭുത മുഹൂര്‍ത്തം. ധോണിയുടെ മാജിക്കുകള്‍ എല്ലാം പലപ്പോഴും സാമൂഹ്യമാധ്യമങ്ങളിലും ശ്രദ്ധേയമാകാറുണ്ട്.. ഇപ്പോഴിതാ ക്രിക്കറ്റിൽ നിന്നും ഇടവേളയെടുത്ത് സൈനീക സേവനത്തിനൊരുങ്ങുകയാണ് ലഫ്റ്റ്നന്റ് കേണൽ മഹേന്ദ്ര സിങ് ധോണി.

106 ടെറിട്ടോറിയൽ ആർമി ബറ്റാലിയണ് അംഗമായി കാശ്മീരിലേക്കാണ് ധോണി സേവനത്തിനെത്തുന്നത്.ഈ മാസം 31 മുതൽ ആഗസ്റ്റ് 15 വരെയാണ് ധോണിക്ക് സേവനത്തിന് അനുവാദം ലഭിച്ചിരിക്കുന്നത്. ധോണിയ്ക്ക് വിൻഡീസ് പേസർ ഷെൽഡർ കെട്രലാണ് സല്യൂട്ടടിച്ച് രംഗത്തെത്തിയത്. ഷെൽഡൻ കോട്രേലും സൈനികനാണ്. ക്രിക്കറ്റിൽ തന്റെ നേട്ടങ്ങൾ കൊട്രെൽ ആഘോഷിക്കുന്നത് സലൂട്ടടിച്ചാണ്. സൈനികർക്കുള്ള ആദരവായാണ് താരം സല്യൂട്ടടിക്കുന്നത്.

‘ക്രിക്കറ്റ് മൈത്താത്തത് ധോണി എന്നും ഒരു പ്രചോദനമാണ്. എന്നാൽ ഇദ്ദേഹം നല്ലൊരു രാജ്യസ്നേഹി കൂടിയാണ്. കടമകൾക്ക് അപ്പുറം സ്വന്തം രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നയാളാണ് മഹേന്ദ്രസിംഗ് ധോണി’ കൊട്രെൽ  ട്വിറ്ററിൽ കുറിച്ചു.