മോഹന്‍ലാല്‍ ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടില്‍ പുതിയ പരസ്യചിത്രം

July 27, 2019

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ഒടിയന്‍ എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാലും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും ഒന്നിക്കുന്നു. എന്നാല്‍ ഇത്തവണ സിനിമയ്ക്ക് വേണ്ടിയല്ല, മറിച്ച ഒരു പ്രമുഖ പരസ്യചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒരുമിച്ചത്. ഫെയ്‌സ്ബുക്കിലൂടെ ശ്രീകുമാര്‍ മേനോന്‍ ഈ വിശേഷം ആരാധകര്‍ക്കായി പങ്കുവെച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒരു ഇടവേളയ്ക്ക് ശേഷം ലാലേട്ടനുമായുള്ള ഷൂട്ടിംഗ്. ഇത്തവണ മൈജിയ്ക്കുവേണ്ടിയുള്ള പരസ്യചിത്രം.

ഏറെ സന്തോഷം തരുന്ന മണിക്കൂറുകളായിരുന്നു ഇന്നലെ കടന്നുപോയത്. ലാലേട്ടനോടൊപ്പമുള്ള ഷൂട്ടിംഗ് വേളകളെന്നും ആഹ്ലാദകരമാണ്. മൂന്നു മണിക്കൂര്‍ വെറും മൂന്ന് മിനിറ്റുപോലെ കടന്നുപോയ ചിത്രീകരണം.

അദ്ദേഹത്തില്‍ നിന്നും എപ്പോഴും ലഭിക്കുന്ന കരുതലും സ്‌നേഹവും, ഒരു അപൂര്‍വ ഭാഗ്യമായി ഞാന്‍ എന്നും കരുതുന്നു..

അതേസമയം മോഹന്‍ലാലിന്റെ ഏറെ വിത്യസ്തമായ രണ്ട് ഗെറ്റപ്പുകളും തകര്‍പ്പന്‍ ആക്ഷന്‍സും ഇടം നേടിയ ചിത്രമായിരുന്നു ഒടിയന്‍. ഒരു കൂട്ടം ഐതിഹ്യങ്ങളും കെട്ടുകഥകളുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥഒരുക്കിയിരിക്കുന്നത്. പ്രകാശ് രാജ്; രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രത്തെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നു. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി.

Read more:‘നീയില്ലാ നേരം…’; ഹൊ! എന്തൊരു ഫീലാണ്: ‘ലൂക്ക’യിലെ ആ മനോഹര ഗാനം ഇതാ

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്റെ നിര്‍മ്മാണം. സിദ്ദിഖ്, നരേന്‍, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ്, സന അല്‍ത്താഫ് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്ന ചിത്രമായിരുന്നു ഒടിയന്‍.