‘ശുഭരാത്രി’ തീയറ്ററുകളില്‍; ആകാംഷ നിറച്ച് പുതിയ ടീസര്‍
ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ശുഭരാത്രി’. വ്യാസന് കെപിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രം ഇന്ന് തീയറ്റകളിലെത്തി. അതേസമയം സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ പുതിയ ടീസര്‍. നേരത്തെ പുറത്തിറങ്ങിയ ടീസറിലും ട്രെയ്ലറിലുമെല്ലാം ആകാംഷ നിഴലിച്ചിരുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനത്തിനും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്.
അതേസമയം ‘ശുഭരാത്രി’ എന്ന ചിത്രത്തില്‍ അനു സിത്താരയാണ് നായികാ കഥാപാത്രമായെത്തുന്നത്. നാദിര്‍ഷയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നു. നാദിര്‍ഷ ഒരിടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ശുഭരാത്രി എന്ന സിനിമയ്ക്കുണ്ട്. സിദ്ദിഖ്, ആശ ശരത്ത്, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, സായ് കുമാര്‍, ഇന്ദ്രന്‍സ്, പരീഷ് പേരാടി, ഷീലു എബ്രഹാം, കെപിഎസി ലളിത, സ്വാസിക എന്നിവരും ചിത്രത്തില്‍ വിത്യസ്ത കഥാപാത്രങ്ങളായി എത്തുന്നുണ്ട്. എബ്രഹാം മാത്യുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
‘കോടതി സമക്ഷം ബാലന് വക്കീല്‍’ എന്ന സിനിമയാണ് ദിലീപ് കേന്ദ്ര കഥാപാത്രമായി തീയറ്ററുകളിലെത്തിയ അവസാന ചിത്രം. തീയറ്ററുകളില്‍ ഈ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. കോടതി സമക്ഷം ബാലന് വ്ക്കീല്‍ എന്ന സിനിമയില്‍ വിക്കന്‍ വക്കീലായാണ് ദിലീപ് പ്രത്യക്ഷപ്പെട്ടത്. മംമ്താ മോഹന്‍ദാസും പ്രിയ ആനന്ദും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബിആര്‍ ഉണ്ണികൃഷ്ണനാണ് കോടതി സമക്ഷം ബാലന് വക്കീല്‍ എന്ന ചിത്രത്തിന്റെ സംവിധായകന്. അതേസമയം ദിലീപ് നായകനായെത്തുന്ന ‘ജാക്ക് ഡാനിയല്‍’ എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.