ആസ്വാദകര്‍ക്ക് ഏറ്റുപാടാന്‍ കിടിലന്‍ താളത്തില്‍ ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളി’ലെ ഗാനം

July 12, 2019

പാട്ടു പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ‘ചില ന്യൂജെന്‍ നാട്ടു വിശേഷങ്ങള്‍ എന്ന സിനിമയ്ക്കു വേണ്ടി ശങ്കര്‍ മഹാദേവന്‍ ആലപിച്ച ഒരു ഗാനം. മനോഹരമായൊരു കല്യാണ ഗാനമാണ് ഇത്. സന്തോഷ് വര്‍മ്മയുടേതാണ് ഗാനത്തിലെ വരികള്‍. എം ജയചന്ദ്രന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ചിത്രത്തിലെ ‘സുരാംഗന…’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. മനോഹരമാണ് ഈ ആഘോഷ ഗാനം.

‘നോവല്‍’, ‘മുഹബത്ത്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ മികച്ച ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ് ഈ ചിത്രം എന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം. പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതും. അഞ്ച് ഗാനങ്ങളുണ്ട് ഈ ചിത്രത്തില്‍.

ശങ്കര്‍ മഹാദേവനു പുറമെ, ശ്രേയ ഘോഷാല്‍ യേശുദാസ്, എം ജി ശ്രീകുമാര്‍, പി ജയചന്ദ്രന്‍ എന്നിവരും ‘ഒരു ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന സിനിമയില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

Read more:മഹാരോഗങ്ങളോട് പൊരുതി ജയിച്ചവര്‍ക്ക് രോഗാനന്തരം സഹായഹസ്തവുമായി ഫ്ളവേഴ്‌സ് ടിവി; ‘അനന്തരം’ ഞായറാഴ്ച രാവിലെ 9 മണി മുതല്‍

അഖില്‍ പ്രഭാകരനാണ് ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന സിനിമയില്‍ നായക കഥാപാത്രമായെത്തുന്നത്. നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, ദിനേശ് പണിക്കര്‍, ജയകൃഷ്ണന്‍, നോബി, ബിജുക്കുട്ടന്‍, സാജു കൊടിയന്‍ എന്നിവരും ചിത്രത്തില്‍ വിത്യസ്ത കഥാപാത്രങ്ങളായെത്തുന്നുണ്ട്. ശിവകാമി, സോനു എന്നീ രണ്ട് നായികമാരുമുണ്ട് ചിത്രത്തില്‍.