സ്വാതി വീണ്ടും മലയാളത്തിലേക്ക്; ഇത്തവണ ജയസൂര്യക്കൊപ്പം

മലയാളിലുടെ പ്രിയപ്പെട്ട നായികയാണ് സ്വാതി റെഡ്ഢി. ‘ആമ്മേൻ’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ സ്വാതി വിവാഹത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ജയസൂര്യ നായകനായി എത്തുന്ന തൃശൂർ പൂരം എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തുന്നത്.
തൃശൂറിന്റെ കഥപറയുന്ന ഏറ്റവും പുതിയ ചിത്രമാണ് തൃശൂർ പൂരം. ചിത്രം സംവിധാനം നിർവഹിക്കുന്നത് രാജേഷ് മോഹനാണ്. സംഗീത സംവിധായകൻ രതീഷ് വേഗയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. തൃശൂരിന്റെ വികാരം കൂടിയായ പൂരം സിനിമയാകുമ്പോൾ ഏറെ ആവേശത്തോടെയാണ് തൃശൂർ ജനത. ചിത്രത്തിൽ റൗണ്ട് ജയൻ എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്. ജയന്റെ ഭാര്യയായാണ് സ്വാതി വേഷമിടുന്നത്.
Read also: അസഹനീയമായ കഴുത്ത് വേദനയുള്ളവർ അറിയാൻ
കഴിഞ്ഞ സെപ്‌തംബറിലാണ് സ്വാതി വിവാഹിതയായത്. മലേഷ്യന്‍ എയര്‍വേയ്‌സിൽ പൈലറ്റായി ജോലി ചെയ്യുന്ന വികാസ് ആണ് സ്വാതിയുടെ ഭർത്താവ്. ആമ്മേൻ, 24 നോർത്ത് കാതം എന്നീ സിനിമകളിലൂടെ ഫഹദിനൊപ്പം തകർത്തഭിനയിച്ച് മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് സ്വാതി റെഡ്ഡി. 2005 ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സ്വാതിയുടെ സിനിമാ അരങ്ങേറ്റം. ‘സുബ്രഹ്മണ്യപുരം’ എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയയാകുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമ്മേൻ’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് സ്വാതി അരങ്ങേറ്റം കുറിച്ചത്. മോസയിലെ കുതിരമീനുകള്‍, ആട്, ഡബിള്‍ ബാരലല്‍ എന്നീ ചിത്രങ്ങളിലും സ്വാതി വേഷമിട്ടു