ജയസൂര്യയുടെ ‘തൃശൂർ പൂരം; ആരംഭിച്ചു; ശ്രദ്ധേയമായി ചിത്രങ്ങൾ

July 12, 2019

തൃശൂറിന്റെ കഥപറയുന്ന ഏറ്റവും പുതിയ ചിത്രമാണ് തൃശൂർ പൂരം. വിജയ് ബാബു- ജയസൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ  പൂജ കഴിഞ്ഞു. ജയസൂര്യ, സരിത ജയസൂര്യ, വിജയ് ബാബു, രതീഷ് വേഗ, ഛായാഗ്രാഹകൻ ആർ.ഡി. രാജശേഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. തൃശൂർ പൂരം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ലോഞ്ചിങ് പൂരപ്പറമ്പിൽ വച്ചുതന്നെയാണ് നടന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രം സംവിധാനം നിർവഹിക്കുന്നത് രാജേഷ് മോഹനാണ്.

തൃശൂർ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ചിത്രമാണ് ‘തൃശൂർ പൂരം’. സംഗീത സംവിധായകൻ രതീഷ് വേഗയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. തൃശൂരിന്റെ വികാരം കൂടിയായ പൂരം സിനിമയാകുമ്പോൾ ഏറെ ആവേശത്തോടെയാണ് തൃശൂർ ജനത.

പൂരക്കാഴ്ചകൾക്ക് ആവേശം ഏറെയാണ്. ആനച്ചമയങ്ങളും കുടമാറ്റവുമൊക്കെ ആവേശം പകരുന്ന തൃശൂർ നഗരത്തിലെ വാദ്യമേളവും വെടിക്കെട്ടുമൊക്കെ തൃശൂരിന് ഏറെ ആവേശം പകരാറുണ്ട്. തൃശൂർ പൂരത്തിന്റ ഏറ്റവും ശ്രദ്ധേയവും ആകര്ഷണീയവുമായ ചടങ്ങുകളും ചിത്രത്തിൽ ഉണ്ടാകും.

Read also: ‘ആദ്യത്തെ പ്രണയസമ്മാനം 15 രൂപയുടെ ബ്രേസ്ലെറ്റ്’; ലിഡിയയോടുള്ള പ്രണയത്തെക്കുറിച്ച് ടൊവിനോ

ജന്മം കണ്ട് തൃശൂർ കാരനല്ലെങ്കിലും കർമ്മം കൊണ്ട് തൃശൂരൂകാരനായ ജയസൂര്യ ചിത്രത്തിൽ നായകനായി എത്തുന്നതും ആവേശം ഇരട്ടിയാക്കുന്നുണ്ട്. ആട്, പുണ്യാളൻ അഗർബത്തീസ് എന്നീ ചിത്രങ്ങളിലും തൃശൂരുകാരനാണ് ജയസൂര്യ എത്തുന്നത്. അതേസമയം ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് തൃശൂർ പൂരം.