ഫ്രീക്ക് ലുക്കിൽ ടൊവിനോ; ആവേശത്തോടെ ആരാധകർ

July 29, 2019

മലയാളത്തിലെ പ്രിയപ്പെട്ട യുവനടന്മാരിൽ ഒരാളാണ് ടൊവിനോ തോമസ്.. താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ പുതിയ ലുക്കിലെത്തുന്ന താരത്തിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. തലമുടിയുടെ ഒരു ഭാഗം ഷേവ് ചെയ്ത് ഫ്രീക്കൻ ലുക്കിലെത്തുന്ന താരത്തിന്റെ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സുൽത്താൻ ബത്തേരിയിൽ എത്തിയ താരത്തെക്കാണാൻ നിരവധിയാളുകളാണ് തടിച്ചുകൂടിയിരിക്കുന്നത്.

കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തന്മയത്തത്തോടെയുള്ള അഭിനയ മികവുകൊണ്ടും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായ താരമാണ് ടൊവിനോ തോമസ്. റൊമാന്‍സും, തമാശയും വീരവുമെല്ലാം നന്നായി ഇണങ്ങും താരത്തിന്. മലയാളികളുടെ ഇമ്രാന്‍ ഹാഷ്മി എന്നു പോലും പലരും വിശേഷിപ്പിക്കാറുണ്ട് ടൊവിനോയെ. സൗമ്യതയോടും സ്‌നേഹത്തോടും ആരാധകരോടുള്ള അദ്ദേഹത്തിന്റെ സമീപനങ്ങളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിട്ടുണ്ട്. അത്രമേല്‍ ജനകീയനായ ഒരു നടന്‍കൂടിയാണ് ടൊവിനോ.


ടോവിനോ തോമസിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രങ്ങളാണ് കൽക്കി, എടക്കാട് ബറ്റാലിയൻ 06 എന്നിവ. നവാഗതനായ പ്രവീണ്‍ പ്രഭാകരമാണ് കൽക്കിയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പ്രവീണും സജിന്‍ സുജാതനും ചേര്‍ന്നാണ് കല്‍ക്കി എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് നിര്‍മ്മാണം.

Read more: ‘ബറോസി’ൽ സ്പാനിഷ് താരങ്ങളും; ചിത്രത്തിന്റെ വിശേഷങ്ങളുമായി മോഹൻലാൽ

ചിത്രത്തില്‍ ഒരു പൊലീസുകാരന്റെ വേഷത്തിലാണ് ടോവിനോ തോമസ് എത്തുന്നത്. ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന് സമാനമായ കഥാപാത്രത്തെയാണ് കല്‍ക്കി എന്ന ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നതെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്, വിനാശത്തിന്റെ മുന്നോടിയായെത്തുന്ന ആളാണ് പുരാണത്തിലെ കല്‍ക്കി എന്ന അവതാരം. ചിത്രത്തിലെ ടൊവിനോ കഥാപാത്രത്തിന് കല്‍ക്കിയെന്ന അവതാരവുമായി സമാനതകളുണ്ടെന്നും സൂചനകള്‍ പുറത്തുവന്നിരുന്നു.