പ്രണയകാലത്തിന്റെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തി ‘വാര്‍ത്തകള്‍ ഇതുവരെ’ യിലെ ഗാനം

ചില പാട്ടുകള്‍ കാലാന്തരങ്ങള്‍ക്കും അപ്പുറമാണ്. അവയിങ്ങനെ ആസ്വാദകരുടെ ഹൃദയത്തില്‍ തളംകെട്ടി കിടക്കും. ഇത്തരത്തില്‍ ഒട്ടനവധി ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിണ്ട് പി. ജയചന്ദ്രന് എന്ന ഗായകന്. ഹൃദയത്തില്‍ നിന്നും അത്ര പെട്ടെന്ന് പറിച്ചെറിയാന്‍ പറ്റുന്നതല്ല ജയചന്ദ്രന് പാടിയ പാട്ടുകള്‍. അത്രമേല്‍ ഭാവാര്ദ്രമാണ് അദ്ദേഹത്തിന്റെ ആലാപനം. അതുകൊണ്ടുതന്നെയാണല്ലോ മലയാളത്തിന്റെ ഭാവ ഗായകന് എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതും. ഇപ്പോഴിതാ പാട്ട് പ്രേമികള്‍ക്കിടയില്‍ വീണ്ടും ശ്രദ്ധേയമാവുകയാണ് പി ജയചന്ദ്രന്റെ ആലാപനത്തില്‍ ഒരുങ്ങിയ ഒരു മനോഹരഗാനം.
വാര്‍ത്തകള്‍ ഇതുവരെ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. സിജു വില്‍സണ്‍ ആണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. ഗാനരംഗത്ത് സിജുവിനൊപ്പം വിനയ് ഫോര്‍ട്ടും അഭിരാമി ഭാര്‍ഗവനും പ്രത്യക്ഷപ്പെടുന്നുണ്ട്. ‘കേള്‍ക്കാം തകിലടികള്‍…’ എന്നു തുടങ്ങുന്ന ഗാനം ഇതിനോടകംതന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. കൈതപ്രം ദാമോദരന്റേതാണ് ഗാനത്തിലെ വരികള്‍. മെജോ ജോസഫ് സംഗീതം പകര്‍ന്നിരിക്കുന്നു.
Read more:ഓടയില്‍ വലിച്ചെറിയപ്പെട്ട കുഞ്ഞിന് തുണയായത് തെരുവുനായകള്‍; ഹൃദയഭേദകം ഈ കാഴ്ചകള്‍
നവാഗതനായ മനോജ് നായര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് വാര്‍ത്തകള്‍ ഇതുവരെ. തൊണ്ണൂറുകലുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഇത്. നെടുമുടി വേണു, നന്ദു, മാമുക്കോയ, സൈജു കുറുപ്പ്, അലെന്‍സിയര്‍ എന്നിങ്ങനെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എല്‍ദോ ഐസക് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ലോസണ് എന്റര്ടെയ്ന്മെന്റ്, പിഎസ്ജി എന്റര്ടെയ്മെന്റ്സ് എന്നിവയുടെ ബാനറില്‍ ബിജു തോമസ്, ജിബി പാറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് വാര്‍ത്തകള്‍ ഇതുവരെ എന്ന സിനിമയുടെ നിര്‍മ്മാണം.