‘അസുരന്’ ശേഷം പുതിയ ചിത്രവുമായി വെട്രിമാരൻ ഇത്തവണ ധനുഷില്ല, പകരം നായകനായി സൂരി…

July 27, 2019

തമിഴിൽ അത്ഭുതങ്ങൾ സൃഷ്‌ടിച്ച കൂട്ടുകെട്ടാണ് സംവിധായകൻ വെട്രിമാരൻ നടൻ ധനുഷ് എന്നിവരുടേത്. വട ചെന്നൈയ്ക്ക് ശേഷം ധനുഷും വെട്രിമാരനും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ‘അസുരന്‍’ എന്ന്  പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു. വട ചെന്നൈ സീരിസിനിടയ്ക്ക് മറ്റൊരു ചിത്രം കൂടി തങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് നേരത്തേതന്നെ ഇരുവരും വ്യക്തമാക്കിയിരുന്നു. കലൈപുള്ളി എസ് താണുവിന്‍റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന അസുരന്റെ  ചിത്രീകരണം ആരംഭിച്ചു.

അസുരൻ ശേഷം മറ്റൊരു ചിത്രവും കൂടി വെട്രിമാരന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.  എന്നാൽ ഈ ചിത്രത്തിൽ ധനുഷ് ആയിരിക്കില്ല പ്രധാന കഥാപാത്രമായി എത്തുന്നത്. കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സൂരിയായിരിക്കും വെട്രിമാരന്റെ പുതിയ ചിത്രത്തിൽ നായകനായി എത്തുക. അതേസമയം ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ പുറത്തുവിട്ടിട്ടില്ല.

Read also: ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; മുരളിധരനായി വിജയ് സേതുപതി

തമിഴിൽ അത്ഭുതങ്ങൾ സൃഷ്‌ടിച്ച കൂട്ടുകെട്ടാണ് സംവിധായകൻ വെട്രിമാരൻ നടൻ ധനുഷ് എന്നിവരുടേത്. ഇരുവരും ഒന്നിക്കുന്ന ചിത്രം അസുരനിൽ പ്രധാന കഥാപാത്രമായി മഞ്ജു വാര്യരും എത്തുന്നുണ്ട്. വെട്രിമാരനും ധനുഷിനുമൊപ്പം നായികയായി മഞ്ജു വാര്യർ എത്തുന്നുവെന്ന ആരാധകരിൽ ഇരട്ടി മധുരം നല്കിയിരിക്കുകയാണ് ‘പൂമണിയുടെ വെക്കൈ’  എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

അതേസമയം വെട്രിമാരൻ ധനുഷ് കൂട്ടുകെട്ടിൽ ഒരുങ്ങിയ വടചെന്നൈ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ്. മാസ്റ്റര്‍ ഡയറക്ടര്‍ വെട്രിമാരന്‍ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം എണ്‍പതു കോടി രൂപ മുതല്‍ മുടക്കിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ മികച്ച കളക്ഷൻ നേടിയ ചിത്രം ആദ്യ ദിവസം തമിഴ്നാട്ടിൽ  നിന്ന് മാത്രം 7.24 കോടി രൂപ കളക്ട് ചെയ്തു. ചെന്നെയില്‍ നിന്ന് മാത്രം രണ്ടു ദിവസം കൊണ്ട് 1.35 കോടി രൂപയാണ് ചിത്രം നേടിയത്. ചിത്രത്തിൽ ധനുഷിനൊപ്പം സമുദ്രക്കനിയും ആന്‍ഡ്രിയ ജെറമിയയും ഒക്കെ വ്യത്യസ്തമായ ലുക്കുകളില്‍ എത്തുന്നുണ്ട്. ചിത്രത്തിൽ ഐശ്വര്യ രാജേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.