‘വിപ്ലവം ജയിക്കാനുള്ളതാണ്’; ട്രെയ്ലർ പരിചയപ്പെടുത്തി മോഹൻലാൽ
രണ്ട് മണിക്കൂറുകൊണ്ട് ഒരു മുഴു സിനിമ, അതും സിംഗിൾ ഷോട്ടിൽ…ലോക റെക്കോർഡ് കരസ്ഥമാക്കിയ ‘വിപ്ലവം ജയിക്കാനുള്ളതല്ല’ എന്ന പുതിയ ചിത്രത്തിന്റെ ട്രെയ്ലർ പരിചയപ്പെടുത്തി മോഹൻലാൽ. നവാഗതനായ നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നാല് ഫൈറ്റ്, എട്ട് ഗാനങ്ങള്‍, നാല് ഫ്ളാഷ് ബാക്ക് എന്നിവയും അടങ്ങിയിട്ടുണ്ട്.
പുതുമുഖങ്ങൾക്ക്ഉ പ്രാധാന്യം നൽകികൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഉമേഷ് ഉദയകുമാര്‍, സാന്ദ്രാ ജോണ്സണ്, ജോബി, ത്രയംമ്പക് രണദേവ്, അസ്സി, മെല്വിന്, ഷാമില്‍ ബഷീര്‍, അഭിജിത്ത്, സോജോ, സോനാ മിനു, ജക്കു എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ഈ മാസം ചിത്രം തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പവി കെ പവനാണ്. വട്ടം പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദിനു മോഹന്‍, സൈക്കോ, നിഷാദ് ഹസന് എന്നിവരുടെ വരികള്‍ക്ക് വിനായക് ആണ് സംഗീതം നല്‍കുന്നത്. ജാസി ഗിഫ്റ്റ്, ഫ്രാങ്കോ, സൂരജ് സന്തോഷ്, സൈക്കോ,അര്ജ്ജുന് മുരളീധരന് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. തൃശൂർ നഗരത്തിൽ വച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.