“ചെട്ടിക്കുളങ്ങര ഭരണിനാളില്‍…”; ഹിറ്റ് പാട്ടിന് വെറൈറ്റി ചുവടുകളുമായി സേവാഗ്: വീഡിയോ

July 27, 2019

കളിക്കളത്തില്‍ എക്കാലവും ബാറ്റിങ് കൊണ്ട് വിസ്മയങ്ങള്‍ സൃഷ്ടിച്ച കായിക താരമാണ് വിരേന്ദ്ര സേവാഗ്. ഏറെ ആരാധകരുമുണ്ട് താരത്തിന്. ‘വീരു’ എന്നാണ് ആരാധകര്‍ ഏറെ സ്‌നേഹത്തോടെ വീരേന്ദ്ര സേവാഗിനെ വിളിക്കാറുള്ളത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് വീരേന്ദ്ര സേവാഗ്. ഇപ്പോഴിതാ വീരേന്ദ്ര സേവാഗിന്റെ ഒരു ടിക് ടോക്ക് വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടുന്നത്. മലയാളികളുടെ ഇഷ്ടഗാനങ്ങളിലൊന്നായെ ‘ചെട്ടിക്കുളങ്ങര ഭരണി നാളില്‍…’ എന്ന ഗാനത്തിനാണ് ഒരല്പം വെറൈറ്റിയായി സേവാഗ് ചുവടുവയ്ക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

നിരവധി പേരാണ് ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. ആരാധകര്‍ സേവാഗിനെ അഭിനന്ദിച്ചുകൊണ്ടും രംഗത്തെത്തുന്നുണ്ട്.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. മോഹന്‍ലാല്‍ ആയിരുന്നു ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തിയത്. ചിത്രത്തിലെ ചെട്ടിക്കുളങ്ങര ഭരണി നാളില്‍… എന്നു തുടങ്ങുന്ന ഗാനവും മികച്ച പ്രതികരണം നേടിയിരുന്നു. ഗാനരംഗത്തെ മോഹന്‍ലാലിന്റെ ഡാന്‍സും ഏറെ കൈയടികള്‍ നേടിയിരുന്നു. എംജി ശ്രീകുമാര്‍ ആലപിച്ച റീമിക്‌സ് വേര്‍ഷനാണ് സേവാഗിന്‍റെ ചുവടുകള്‍.

Read more:‘ഇട്ടിമാണി’യായി മോഹന്‍ലാല്‍; ചിത്രത്തിന്‍റെ ചില അണിയറക്കാഴ്ചകളും വിശേഷങ്ങളും: വീഡിയോ

അടുത്തിടെ സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘പേട്ട’ എന്ന സിനിമയിലെ ഒരു ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഊഞ്ഞാലാടുന്ന സേവാഗിന്റെ വീഡിയോയും അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടിയിരുന്നു. മോഹന്‍ലാലും വീരേന്ദ്ര സേവാഗും സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം ജന്മദിനാശംസകളും നേരാറുണ്ട്.