‘മനസ്സ് നിറയ്ക്കുന്ന ആലിംഗനം’; വീരേന്ദ്ര സേവാഗ് പങ്കുവെച്ച വീഡിയോ ഏറ്റെടുത്ത് സൈബര്‍ ലോകം

July 1, 2020
Video of two monkeys shared by Virender Sehwag

കായിക ലോകത്തെ വിശേഷങ്ങള്‍ക്കുമപ്പുറം കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളുമൊക്കെ പലപ്പോഴും കായികതാരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. മുന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗ് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു സൈബര്‍ ലോകം.

ചെറിയൊരു ആലിംഗനം ആണ് ഈ വീഡിയോയില്‍ ദൃശ്യമാകുന്നത്. രണ്ട് കുരങ്ങന്മാര്‍ തമ്മിലുള്ളതാണ് ഈ ആലിംഗനം. പല പ്രവൃത്തികളിലും മനുഷ്യന്മാരോട് സാദൃശ്യം പുലര്‍ത്താറുണ്ട് കുരങ്ങന്മാര്‍. ഏറെ സ്‌നേഹത്തോടെയുള്ള ഈ ആലിംഗനവും കാഴ്ചക്കാരുടെ മനം നിറയ്ക്കുന്നു.

Read more: നൂറ് കിലോഗ്രാം ഭാരമുള്ള ബൈക്ക് തലയിലേന്തി ഗോവണി കയറുന്ന യുവാവ്; ബാലന്‍സിംഗ് മികവിനെ പ്രശംസിച്ച് സോഷ്യല്‍മീഡിയ

ഒരു വീടിന്റെ വരാന്തയില്‍ ഇരിക്കുന്ന കുരങ്ങില്‍ നിന്നുമാണ് വീഡിയോ ആരംഭിക്കുന്നത്. കുരങ്ങന്റെ അരികിലേക്ക് മറ്റൊരു കുരങ്ങ് നടന്നെത്തുകയാണ്. ശേഷം ഇരുവരും തമ്മിലൊരു സ്‌നേഹാലിംഗനം, ഏറെ നാളുകള്‍ക്ക് ശേഷം കണ്ടെത്തുന്ന കൂട്ടുകാര്‍ എന്നപോലെ.

എന്തൊരു ആലിംഗനം എന്ന ക്യാപ്ഷനോടെയാണ് വീരേന്ദ്ര സോവാഗ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. പന്ത്രണ്ട് സെക്കന്റ് മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്‍റുകള്‍ നല്‍കിക്കൊണ്ട് രംഗത്തെത്തുന്നത്. ‘ലോക്ക്ഡൗണിന് ശേഷമുള്ള കണ്ടുമുട്ടല്‍’ എന്നതടക്കമുള്ള രസകരമായ ചില കമന്റുകളും വീഡിയോയ്ക്ക് ലഭിയ്ക്കുന്നു.

Story highlights: Video of two monkeys shared by Virender Sehwag