ലോകകപ്പ്; സെമിയിൽ ടോസ് നേടി ന്യൂസിലാൻഡ്

July 9, 2019

ലോകകപ്പിൻറെ ആദ്യ സെമിയിൽ ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡിലാണ് മത്സരം അരങ്ങേറുന്നത്. ലോകകപ്പിന്റെ കഴിഞ്ഞ പതിപ്പിൽ നിന്നും വ്യത്യസ്ഥമായി ഇത്തവണ പത്തു ടീമുകളാണ് ടൂർണമെന്റ് മാറ്റുരയ്ക്കുക്കാൻ എത്തിയത്. ഇപ്പോൾ നാല് ടീമുകളുമായി സെമിയും ആരംഭിച്ചു. ഇന്നത്തെ മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടുമ്പോൾ ഇനി വരുന്ന മത്സരത്തിൽ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും.2015 ൽ 14 ടീമുകളാണ് ലോകകപ്പ് നേടുവാൻ പരസ്പരം ഏറ്റുമുട്ടിയിരുന്നത്.

കളിയിൽ മികച്ച പ്രകടനം മാറ്റുരയ്ക്കാൻ ഒരുങ്ങുന്ന ടീമുകൾക്കൊപ്പം ഇത്തവണത്തെ ലോകകപ്പ് ആരുടെ കൈകളിലായിരിക്കും സുരക്ഷിതമെന്ന് അറിയാനുള്ള ആവേശത്തിലാണ് ഓരോ ക്രിക്കറ്റ് പ്രേമികളും…

ഇന്ത്യ: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, എം എസ് ധോണി, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ  എന്നിവരാണ് ഇന്ന് പോരട്ടത്തിനിറങ്ങുന്ന ഇന്ത്യന്‍ താരങ്ങള്‍.

ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗപ്റ്റിൽ, ഹെന്ററി നിക്കോളാസ്, കെയ്ൻ വില്യംസൺ, റോസ് ടെയ്‌ലർ, ടോം ലഥാം, ജെയിംസ് നിഷാം, കോളിൻ ഡി ഗ്രാൻഡോം, മിച്ചൽ സാന്റ്നർ, ലോക്കി ഫെർഗുസൺ, മാറ്റ് ഹെൻററി, ട്രെന്റ് ബോൾട്ട്