ലോകകപ്പ് സെമി; ആദ്യ വിക്കറ്റ്‌, ഹിറ്റ് മാൻ പുറത്തേക്ക്

July 10, 2019

ലോകകപ്പ് ആവേശത്തിന്റെ അവസാന ലാപ്പിലെത്തി നിൽക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ. ലോകകപ്പിലെ ആദ്യ സെമി മത്സരത്തിൽ കിവീസിനെതിരെ 240 റൺസ് വിജയ ലക്ഷ്യവുമായി ഇന്ത്യ ബാറ്റിങിനിറങ്ങുമ്പോൾ  ക്രിക്കറ്റ് പ്രേമികളെ ഏറെ നിരാശയിലാക്കി ആദ്യ വിക്കറ്റ്. രോഹിത് ശർമ്മയാണ് ഗ്യാലറിയിലേക്ക് മടങ്ങുന്നത്.  ഓപ്പണർമാരായ രോഹിത്- രാഹുൽ കൂട്ടുകെട്ട് ഇന്ത്യക്ക് മികച്ച പ്രതീക്ഷയാണ് നൽകുന്നത്. അതുകൊണ്ടുതന്നെ രോഹിത് ശർമ്മ പുറത്തായപ്പോൾ നിരാശയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.

ഇന്ത്യ: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, എം എസ് ധോണി, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ എന്നിവരാണ് പോരട്ടത്തിനിറങ്ങുന്ന ഇന്ത്യന്‍ താരങ്ങള്‍.