ഇന്ത്യൻ ടീമിന് ആവേശം പകർന്ന് കുട്ടിസിവ; ശ്രദ്ധേയമായി ചിത്രങ്ങൾ

July 4, 2019

കായികലോകത്തെ ഇതിഹാസതാരങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. അതുപോലെതന്നെ ഇതിഹാസതാരങ്ങളുടെ മക്കള്‍ക്കും. ഇക്കൂട്ടത്തില്‍ മുന്നില്‍തന്നെയാണ് ധോണിയുടെ മകള്‍ സിവ. നിരവധി ആരാധകരുമുണ്ട് ഈ കുട്ടിത്താരത്തിന്. ആരാധകരുടെ പ്രീയപ്പെട്ട സിവ പണ്ടേയ്ക്ക് പണ്ടേ സാമൂഹ്യമാധ്യമങ്ങളില്‍ നിറസാന്നിധ്യമാണ്. മലയാളത്തില്‍ പാട്ടു പാടിയും തമിഴ് പറഞ്ഞും ധോണിക്കൊപ്പം ഡാന്‍സ് ചെയ്തുമെല്ലാം ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട് ഈ കുട്ടിത്താരം. ഇപ്പോഴിതാ വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ് സിവ.

 

View this post on Instagram

 

A post shared by ZIVA SINGH DHONI (@ziva_singh_dhoni) on

View this post on Instagram

 

A post shared by ZIVA SINGH DHONI (@ziva_singh_dhoni) on

 

View this post on Instagram

 

A post shared by ZIVA SINGH DHONI (@ziva_singh_dhoni) on

ഗ്യാലറിയിൽ ഇരുന്ന് ഗോ ഇന്ത്യ ഗോ എന്ന് ആവേശത്തോടെ ഉറക്കെ വിളിച്ചുപറയുന്ന കുട്ടി സിവ കളികാണുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. അമ്മ സാക്ഷിയോടൊപ്പമാണ് താരം ഒരോ കളിയും കാണാൻ ഗ്യാലറിയിൽ എത്തുന്നത്. നാലര വയസ്സുകാരി സിവയ്ക്ക് 1.2 മില്യൺ ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ മാത്രമുള്ളത്. ഈ ചെറുപ്രായത്തിൽ ഇത്രയധികം ആരാധകരുള്ള മറ്റൊരു താരവുമില്ല. അച്ഛന്‍ ധോണി ബാറ്റിങില്‍ വിസ്മയം തീര്‍ക്കുമ്പോൾ നൃത്തം ചെയ്തും ജയ് വിളിച്ചുമൊക്കെയാണ് താരം ഗ്യാലറിയിൽ തിളങ്ങുന്നത്.

View this post on Instagram

 

#cwc19

A post shared by ZIVA SINGH DHONI (@ziva_singh_dhoni) on

Read also: വിവാഹ ദിനത്തിൽ നായക്കൊപ്പം നൃത്തം ചെയ്ത് വധു; വൈറലായി വീഡിയോ

ക്രിക്കറ്റ് ലോകത്ത് ഇത്രയധികം ആരാധകരുള്ള ഈ കുട്ടിത്താരത്തിന്റെ ഓരോ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. ഒരല്പം രസകരവും ഒപ്പം അതിശയകരവുമാണ് ഈ കുട്ടികുറുമ്പിയുടെ ഓരോ വിശേഷങ്ങളും.

 

View this post on Instagram

 

A post shared by ZIVA SINGH DHONI (@ziva_singh_dhoni) on