ഡ്യൂറന്റ് കപ്പ് കേരളത്തിന് സമ്മാനിച്ച് ഗോകുലം കേരള എഫ്സി
ചരിത്രം കുറിച്ച് ഗോകുലം കേരള എഫ്സി. ഡ്യൂറന്റ് കപ്പ് കിരീട പോരാട്ടത്തില്‍ ഗോകുലം എഫ്സി കിരീടം സ്വന്തമാക്കി. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡ്യൂറന്റ് കപ്പ് കേരളത്തിന് സ്വന്തമാകുന്നത്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മോഹന്‍ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഡ്യൂറന്റ് കപ്പ് ഗോകുലം എഫ്സി സ്വന്തമാക്കിയത്.
ഗ്രൂപ്പില്‍ തോല്‍വിയറിയാതെയാണ് ഗോകുലം എഫ്സി കിരീടം സ്വന്തമാക്കിയത്. സെമിഫൈനലില്‍ ആതിഥേയരായ ഈസ്റ്റ് ബംഗാളിനെ ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ഗോകുലം ഫൈനലിൽ എത്തിയത്. നായകന് മാര്‍ക്കസ് ജോസഫിന്റെ കരുത്തിലാണ് ഗോകുലം കിരീടം സ്വന്തമാക്കിയാണ്.സല്‍വ കമോറോയാണ് ബഗാന്റെ ഏകഗോള്‍ നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്തായിരുന്നു ഗോകുലത്തിന്റെ ആദ്യ ഗോള്‍. 52ാം മിനിറ്റില്‍ രണ്ടാം ഗോളെത്തി
1997-ല്‍ എഫ്സി കൊച്ചിന് കിരീടം നേടുമ്പോഴും ഫൈനല്‍ പോരാട്ടത്തില്‍ ബഗാനായിരുന്നു എതിരാളികള്‍.