കഴുത്തിൽ കുരുക്കിട്ട് അജു; ചാവാൻ സമ്മതിക്കില്ലെന്ന് ആരാധകർ, ചിരിപടർത്തി ഒരു ചിത്രം
കുറഞ്ഞ കാലയളവുകൊണ്ടുതന്നെ വെള്ളിത്തിരയിൽ ചിരി വിസ്മയങ്ങൾ സൃഷ്ടിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് അജു വർഗീസ്. അഭിനയത്തിന് പുറമെ സമൂഹ മാധ്യമത്തിലും നിറസാന്നിധ്യമാണ് അജു. സെൽഫ് ട്രോളിങ്ങിലും മറ്റുള്ളവരെ ട്രോളാനുമൊക്കെ ഈ നടനെ കഴിഞ്ഞിട്ടെ മലയാള സിനിമയിൽ മറ്റൊരാളുള്ളൂ. ഇപ്പോഴിതാ താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെയ്ക്കപ്പെട്ട പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
കഴുത്തിൽ കുരുക്കിട്ട് നിൽക്കുന്ന അജുവിന്റെ ചിത്രം കണ്ട് നിരവധി ആളുകളാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തുന്നത്. ‘ചാവാൻ ഉള്ള പുറപ്പാടാണെലെ ഇത് ഞാൻ സമ്മതിക്കില്ല lad ന്റെ ടീസർ ഇറക്കിട്ട് മതി’ എന്നാണ് ഒരു സുഹൃത്ത് കമന്റ് ചെയ്തിരിക്കുന്നത്.
അജു വർഗീസ് നിർമ്മിക്കുന്ന ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലെ രംഗമാണിത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്നത് നിവിന്‍ പോളിയും നയന്‍ താരയുമാണ്. അജു വര്‍ഗീസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണിത്. അജു വര്‍ഗീസിനൊപ്പം വിശാല്‍ സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷാന്‍ റഹ്മനാണ് ചിത്രത്തിലെ സംഗീത സംവിധായകന്‍. പ്രദീപ് വര്‍മ്മ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിവേക് ഹര്‍ഷനാണ് എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്.
നിവിന്‍ പോളിക്കും നയന്‍ താരയ്ക്കുമൊപ്പം ഉറുവശിയും അജുവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തില്‍ ദിനേശന്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്. ശോഭ എന്ന കഥാപാത്രമായി നയന്‍താര ചിത്രത്തിലെത്തുന്നു. ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഓണത്തോട് അനുബന്ധിച്ച് തീയറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം.