അനാഥകുട്ടികൾക്ക് ഭക്ഷണം ഉറപ്പുവരുത്തണം; ഭാര്യയുടെ ചലഞ്ച് ഏറ്റെടുത്ത് അക്ഷയ് കുമാർ
അഭിനയത്തിന് പുറമെ സാമൂഹ്യപ്രവർത്തനങ്ങളിലും ഏറെ മുന്നിലാണ് നടൻ അക്ഷയ് കുമാർ. ഇപ്പോഴിതാ പുതിയൊരു ചലഞ്ചുമായി എത്തുകയാണ് നടൻ അക്ഷയ് കുമാറും, അക്ഷയ് കുമാറിന്റെ ഭാര്യയും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്നയും. തന്റെ സ്കൂൾ കാലത്തെ ചിത്രം ഷെയർ ചെയ്തുകൊണ്ട് സ്ത്രീകൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കേണ്ട ആവശ്യകതയെക്കുറിച്ച് നേരത്തെ ട്വിങ്കിൾ ഖന്ന പറഞ്ഞിരുന്നു. ചിത്രം പങ്കുവച്ചതിനൊപ്പം ട്വിങ്കിൾ അക്ഷയ് കുമാറിനെ ചലഞ്ച് ചെയ്യുകയും ചെയ്തിരുന്നു.
ചലഞ്ച് ഏറ്റെടുത്ത അക്ഷയ് കുമാർ തന്റെ ഒരു പഴയ ചിത്രത്തിനൊപ്പം കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചും അവർക്ക് പോഷകാഹാരം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പറയുന്നുണ്ട്. ‘കുട്ടിക്കാലത്ത് തനിക്ക് സ്പോര്‍ട്സിനോട് വലിയ താല്പര്യമുണ്ടായിരുന്നു. സ്പോര്‍ട്സിനോടുള്ള താല്പര്യമറിഞ്ഞ് വീട്ടിൽ നിന്ന് പോഷകാഹാരം തനിക്ക് നൽകിയിരുന്നു. എന്നാൽ ലക്ഷക്കണക്കിന് അനാഥക്കുട്ടികള്‍ക്ക് പോഷകാഹരം ലഭ്യമാകില്ല. ഒരു ദിവസം ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാൻ വകയില്ലാത്ത 11,72,604 കുട്ടികള്‍ ഇന്ത്യയിലുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ വ്യത്യാസം എന്ന് ചോദിക്കേണ്ട സമയമാണിതെന്നും അക്ഷയ് കുമാർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
അതേസമയം അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമാണ് മിഷൻ മംഗൾ. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയ വിദ്യാ ബാലൻ, തപ്സി, സോനാക്ഷി സിൻഹ, നിത്യാ മേനോനൻ, കൃതി കുൽഹാരി, ശർമൻ ജോഷി എന്നിവരെയും ക്യാമ്പയിനിന്റെ ഭാഗമാകാൻ അക്ഷയ് കുമാര്‍ ക്ഷണിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജഗന് ശക്തിയാണ് ചിത്രത്തിന്റെ സംവിധായകന്. ഐഎസ്ആര്‍ഒയുടെ മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്റെ കഥയാണ് മിഷന് മംഗള്‍ എന്ന സിനിമയ്ക്ക് പ്രചോദനമായിരിക്കുന്നത്. മാര്‍സ് ഓര്‍ബിറ്റല്‍ മിഷന് പ്രൊജക്ടിന്റെ ഭാഗമായിട്ടുള്ള വനിതാ എഞ്ചിനിയര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കുമുള്ള ആദരവ് കൂടിയാണ് മിഷന് മംഗള്‍ എന്ന സിനിമ.