‘നിന്നെപ്പോലൊരു സഹോദരൻ എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ ഈ ലോകം എത്രമാത്രം നന്നായിരുന്നേനെ’; വൈറലായി നടിയുടെ കുറിപ്പ്

August 29, 2019

മലയാളത്തിന്റെ മാത്രമല്ല അന്യഭാഷകളിലെയും ഇഷ്ടതാരമാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ നടിയാണ് ഭാവന. തന്മയത്തത്തോടെയുള്ള അഭിനയമികവുകൊണ്ട് താരം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധയമായി. മലയാളത്തില്‍ മാത്രമല്ല കന്നഡയിലും തമിഴിലുമെല്ലാം ശ്രദ്ധേയയാണ് താരം. അഭിനയത്തിന് പുറമെ സമൂഹ മാധ്യമങ്ങളിലും സജീവ സാന്നിധ്യമായ ഭാവന സഹോദരൻ ജയദേവന് പിറന്നാൾ ആശംസകൾ നേരുന്നതിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

സഹോദരനൊപ്പമുള്ള ബാല്യകാല ചിത്രം പങ്കുവച്ചുകൊണ്ടാണ് ഭാവന ജയദേവന് പിറന്നാൾ ആശംസകൾ നേർന്നത്. നിന്നെപ്പോലൊരു സഹോദരൻ എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ ഈ ലോകം കുറച്ചുകൂടി നന്നായിരുന്നേനേ, പിറന്നാൾ ആശംസകൾ എന്നാണ് ഭവന ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

Read more:ഞാറയ്ക്കൽ അഗതിമന്ദിരത്തിലെ അമ്മമാർക്ക് സ്നേഹത്തിൽ പൊതിഞ്ഞ സഹായവുമായി ഒരു കൂട്ടം വിദ്യാർത്ഥികൾ

പുതുമുഖ താരങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയിലൂടെയായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള ഭാവനയുടെ അരങ്ങേറ്റം. മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം തന്നെ ഭാവന വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിഐഡി മൂസ, ക്രോണിക് ബാച്ച്ലർ,  ദൈവനാമത്തില്‍, ചിന്താമണി കൊലക്കേസ്, ലോലിപോപ്പ്, നരന്‍, ചെസ്സ്, മുല്ല, അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഭാവന പ്രധാന കഥാപാത്രമായെത്തി. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണാണ് ഭാവന അഭിനയിച്ച അവസാന മലയാള ചലച്ചിത്രം. അതേസമയം 99 എന്ന കന്നഡ ചിത്രമാണ് ഭവനയുടേതായി അവസാനമായി പുറത്തിറങ്ങിയത്.