ഞെട്ടിച്ച് ധർമ്മജൻ; പുതിയ മേക്ക് ഓവർ ഏറ്റെടുത്ത് ആരാധകരും

വെള്ളിത്തിരയിൽ ചിരിയുടെ മാന്ത്രികം സൃഷ്ടിക്കുന്ന കലാകാരനാണ് ധർമ്മജൻ ബോൾഗാട്ടി. ഒട്ടനവധി ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടനടനായി മാറിയ ധർമ്മജന്റെ പുതിയ മേക്ക് ഓവറാണ് സമൂഹ മാധ്യമങ്ങളിൽ ചിരിനിറയ്ക്കുന്നത്. ‘ഹാപ്പിംഗ് വെഡ്ഡിംഗ്’, ‘ചങ്ക്സ്’, ‘ഒരു അഡാര്‍ ലവ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ‘ധമാക്ക’ എന്ന ചിത്രത്തിന് വേണ്ടിയാണ് ധർമ്മജൻ പുതിയ രൂപത്തിൽ എത്തുന്നത്. മുടി സ്പൈക്ക് ചെയ്ത് ചെറിയ താടിയുമായി ഫ്രീക്ക് ലുക്കിലാണ് താരം എത്തുന്നത്.
ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസര്‍ നിർമ്മിക്കുന്ന ചിത്രമാണ് ധമാക്ക. ടോണി ഐസക്കാണ് ചിത്രത്തിൽ മുഖ്യകഥാപാത്രമായി എത്തുന്നത്. നിക്കി ഗൽറാണിയാണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്. സലിം കുമാർ, സാബു മോൻ, നേഹ സക്സേന, ഇന്നസെന്റ്, ശാലിൻ സോയ എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.