പിറന്നാൾ ദിനത്തിൽ ഫഹദിനൊപ്പമുള്ള അപൂർവ ചിത്രങ്ങൾ പങ്കുവച്ച് സൗബിൻ സാഹിർ; കൈയടിച്ച് സോഷ്യൽ മീഡിയ

August 8, 2019

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ഫഹദ് ഫാസിലിന് ഇന്ന് പിറന്നാൾ. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് നിരവധിയാളുകളാണ് ആശംസകളുമായി എത്തുന്നത്. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ പ്രിയ സുഹൃത്തിന്റെ അപൂർവ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് നടനും സംവിധായകനുമായ സൗബിൻ സാഹിർ.

സംവിധാന സഹായിയായി മലയാള സിനിമയിൽ എത്തിയ താരമാണ് സൗബിൻ സാഹിർ. ഫഹദിന്റെ ആദ്യ ചിത്രമായ കയ്യെത്തും ദൂരത്തിന്റെ അണിയറയിൽ സൗബിനുമുണ്ടായിരുന്നു. അന്ന് തുടങ്ങിയ സൗഹൃദമാണ് ഇരുവരും തമ്മിൽ.

മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങി ഇരുവരും ഒന്നിച്ച് ചിത്രങ്ങളെല്ലാം വൻ വിജയമായിരുന്നു. ഇപ്പോഴിതാ അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ട്രാൻസിലും സൗബിൻ ഫഹദിനൊപ്പം എത്തുന്നുണ്ട്.

പിറന്നാൾ ദിനത്തിൽ ഫഹദിനൊപ്പമുള്ള ചിത്രങ്ങളാണ് സൗബിൻ പങ്കുവച്ചിരിക്കുന്നത്.

അതേസമയം ഫഹദിന്റേതായി വെള്ളിത്തിരയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ട്രാൻസ്. അൻവർ റഷീദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനായ അമൽ നീരദാണ് ‘ട്രാൻസി’ൽ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

നാല് ഷെഡ്യൂളുകളിലായി രണ്ട് വർഷത്തിലധികം നീണ്ടുനിന്ന ട്രാൻസ് അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ചിത്രീകരണം പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രം ഡിസംബറിൽ തിയേറ്ററുകളിൽ എത്തും.