അരയ്‌ക്കൊപ്പം വെള്ളം; ദുരിതബാധിതരെ വള്ളത്തിലിരുത്തി കരയ്ക്കടുപ്പിക്കുന്ന മത്സ്യത്തൊഴിലാളി, വീഡിയോ

August 10, 2019

സംസ്ഥാനത്ത് നാശം വിതച്ച് മഴയുടെ ദുരിതപെയ്ത്ത് തുടരുകയാണ്. മിക്കയിടങ്ങളിലും മണ്ണിടിച്ചിലും ഉരുൾപൊട്ടലും രൂക്ഷമാണ്. കേരളമൊന്നാകെ നിരവധിയാളുകളാണ് രക്ഷാപ്രവർത്തനത്തിന് മുന്നിട്ട് എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തിലേതുപോലെത്തന്നെ നിരവധി മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന് ഏർപ്പെട്ടിട്ടുണ്ട്. ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനത്തിന് ഏർപ്പെട്ടിരിക്കുന്ന ഒരു മത്സ്യതൊഴിലാളിയുടെ  വീഡിയോ പുറത്തുവന്നിരിക്കുകയാണ്.

അരയ്‌ക്കൊപ്പം വെള്ളത്തിൽ നിന്നും ദുരിതബാധിതരെ വള്ളത്തിലിരുത്തി കൈകൊണ്ട് വഞ്ചി കരയിലേക്ക് വലിക്കുകയാണ് ഈ യുവാവ്. കൈയിലിരിക്കുന്ന പങ്കായം പുഴയിൽ കുത്തി അപകടമില്ലെന്ന് ഉറപ്പിച്ചാണ് യുവാവ് മുന്നോട്ട് പോകുന്നത്.