എവിടെയൊക്കെ വെള്ളം കേറിയെന്നറിയാം; പ്രളയത്തില്‍ നിന്നും രക്ഷ നേടാന്‍ ഫ്ളഡ് മാപ്പ്
സംസ്ഥനാത്ത് കാലവര്‍ഷത്തിന്റെ ദുരിതപ്പെയ്ത്ത് തുടരുകയാണ്. കഴിഞ്ഞ വര്‍ഷത്തേതുപോലുള്ള പ്രളയ സമാനമായ സാഹചര്യമാണ് കേരളത്തില്‍ പലയിടങ്ങളിലും. മഴ രൂക്ഷമാതോടെ വെള്ളക്കെട്ടും, ഉരുള്‍പൊട്ടലും പെരുകുന്നു. സംസ്ഥാനത്ത് നിരവധി ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു.
വെള്ളക്കെട്ട് രൂക്ഷമായതോടെ പലരും ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കും മറ്റ് സുരക്ഷിത ഇടങ്ങളിലേയ്ക്കും മാറുന്നു. പലപ്പോഴും ഇങ്ങനെ മാറേണ്ടി വരുമ്പോള്‍ ചുറ്റും വെള്ളക്കെട്ടുകള്‍ ഉണ്ടോ എന്ന് അറിയാന്‍ സാധിക്കാതെ വരുന്നു. എന്നാല്‍ വെള്ളത്തിന്റെ അളവും ഒഴുക്കും മനസിലാക്കാനുള്ള ഒരു മാര്‍ഗമാണ് ഫ്ളഡ് മാപ്പ്.
ചുറ്റും എവിടെയൊക്കെയാണ് വെള്ളം ഉള്ളതെന്നും ഒഴുക്കിന്റെ ശക്തി എങ്ങനെയാണെന്നും ഫ്ളഡ് മാപ്പിലൂടെ അറിയാന്‍ സാധിക്കുന്നു. മാപ്പ് ഓപ്പണ്‍ ആക്കി ലൊക്കേഷന്‍ സെലക്ട് ചെയ്താല്‍ വെള്ളക്കെട്ടുകള്‍ ഉള്ള സ്ഥലത്ത് ചുവന്ന അടയാളപ്പെടുത്തലുകള്‍ കാണാം. ഇതൊഴിവാക്കി യാത്ര ചെയ്താല്‍ അപകടങ്ങള്‍ പരമാവധി ഒഴിവാക്കാം.