മേഘപാളികൾക്കിടയിലൂടെ വിമാനത്തിന്റെ മാസ് എൻട്രി; വൈറലായി വീഡിയോ

August 8, 2019

കൗതുകകരമായ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ മേഘപാളികൾക്കിടയിലൂടെയുള്ള ഒരു വിമാനത്തിന്റെ ലാന്റിങ്ങാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ബുധനാഴ്ച പുറത്തുവിട്ട ട്വീറ്റിലാണ് മേഘങ്ങള്‍ക്കിടയില്‍ നിന്നും പ്രത്യക്ഷപ്പെടുന്ന വിമാനത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

മേഘപാളികൾക്കിടയിൽ നിന്നും ഇറങ്ങിവരുന്ന വിമാനത്തിന്റെ ചിറകുകളിൽ നിന്നും മേഘങ്ങൾ വിട്ടുമാറുന്നതും വിഡിയോയിൽ കാണുന്നുണ്ട്. പത്ത് സെക്കന്റാണ് വീഡിയോയുടെ ദൈർഘ്യം. എന്നാൽ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.