കേരളത്തെ കൈപിടിച്ചുയർത്തി രാജ്യം
എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിലാണ് രാജ്യം. മഴക്കെടുതിയിൽ നാശം വിതച്ച കേരളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ റദ്ദാക്കി. സംസ്ഥാനത്തിന്റെ ചിലയിടങ്ങളിൽ ചെറിയ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. രാവിലെ ഒമ്പതരയ്ക്ക് രാജ്ഭവനിൽ ഗവർണർ പി സദാശിവം പതാക ഉയർത്തും.
അതേസമയം രാജ്ഭവനിൽ നടത്തുന്ന പതിവ് വിരുന്ന് സംസ്ഥാനം നേരിട്ട മഴക്കെടുതിയെത്തുടർന്ന് റദ്ദാക്കിയിട്ടുണ്ട്. വിവിധ സേനാ വിഭാഗങ്ങൾക്കുള്ള രാഷ്ട്രപതിയുടെ മെഡലും, ജീവൻ രക്ഷാ പതക്കും മുഖ്യമന്ത്രി ഇന്ന് വിതരണം ചെയ്യും മറ്റ് പരിപാടികളും ഒഴിവാക്കിയിട്ടുണ്ട്.
ഇന്ന് കേരളത്തിൽ മഴയ്ക്ക് ശമനമുണ്ട്. റെഡ് അലർട്ട് ഇന്ന് ജില്ലയിൽ എവിടെയുമില്ല. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഛത്തീസ്ഗഡ് വഴി വടക്കുപടിഞ്ഞാറേക്കു നീങ്ങിയതോടെയാണു കേരളത്തിൽ മഴയ്ക്ക് കുറവ് ഉണ്ടായത്. എന്നാൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 105 ആയി.