‘മാമ്പഴമാം മാമ്പഴം’; ഇറാനിലെ ജിമ്മില്‍ വാംഅപിന് തമിഴ് പാട്ട്

August 14, 2019

പാട്ടുകള്‍ക്കെന്നും ആരാധകര്‍ ഏറെയാണ്. കാലാന്തരങ്ങള്‍ക്കുമപ്പുറം ചില പാട്ടുകള്‍ ആസ്വാദകര്‍ ഏറ്റുപാടുന്നതും ഈ ആരാധന കൊണ്ടുതന്നെയാണ്. ഭാഷയുടെയും ദേശത്തിന്റെയുമെല്ലാം അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ട് പലപ്പോഴും പാട്ടുകള്‍ സഞ്ചരിക്കാറുണ്ട്. അങ്ങനൊരു തമിഴ് പാട്ടാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടുന്നത്.

വിജയ് കേന്ദ്ര കഥാപാത്രമായെത്തിയ പോക്കിരി എന്ന ചിത്രം ഓര്‍മ്മയില്ലേ. മലയാളികള്‍ പോലും ഏറ്റെടുത്തതാണ് ചിത്രത്തിലെ ‘മാമ്പഴമാം മാമ്പഴം…’ എന്നു തുടങ്ങുന്ന ഗാനം. ഇപ്പോഴിതാ ഈ ഗാനം അങ്ങ് ഇറാനില്‍ പോലും ശ്രദ്ധേയമായിരിക്കുകയാണ്. ഇറാനിലെ ഒരു ജിമ്മില്‍ വാംഅപ് ചെയ്യുന്നത് ഈ ഹിറ്റ് തമിഴ്പാട്ടുവച്ചാണ്.

‘മാമ്പഴമാം മാമ്പഴം…’ എന്ന പാട്ടുവച്ചുകൊണ്ട് ഇറാനിലെ ജിമ്മില്‍ നിരവധി ആളുകള്‍ വാംഅപ് ചെയ്യുന്നതിന്റെ വീഡിയോയും ഇതിനോടകംതന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. നിരവധി ആളുകളാണ് ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നത്.