‘ബാക്ക് പാക്ക്’; കാളിദാസിനെ നായകനാക്കി ജയരാജ് ചിത്രം ഒരുങ്ങുന്നു

August 31, 2019

ബാലതാരമായി വന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ കാളിദാസ് ജയറാമിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ‘രൗദ്രം’ എന്ന സിനിമയ്ക്ക് ശേഷം ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാക്ക് പാക്ക്. ജയരാജ്തന്നെ തിരക്കഥയും തയാറാക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് കാർത്തികയാണ്. ചിത്രത്തിൽ രഞ്ജി പണിക്കരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ബാക്പാക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രം വാഗമണിലും വര്‍ക്കലയിലുമായാണ് ചിത്രീകരിക്കുന്നത്.

ഒരുപിടി മികച്ച ചിത്രങ്ങളുമായി മലയാള സിനിമയിൽ  തിരക്കുള്ള താരമായി നിറഞ്ഞു നിൽക്കുന്ന യുവനായകന്മാരിൽ ഒരാളാണ് കാളിദാസ് ജയറാം. താരം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹാപ്പി സർദാർ. സുധീപ് ദീപിക ദമ്പതികൾ സംവിധാനം നിർവഹിക്കുന്ന ഹാപ്പി സർദാർ ഒരു പ്രണയകഥയാണ്. ചിത്രത്തിൽ കാളിദാസിന്റെ നായികയായി എത്തുന്നത് പുതുമുഖതാരമായ മെറിൻ ഫിലിപ്പാണ്. ഹാപ്പി എന്ന സർദാർ യുവാവ് കേരളത്തിൽ എത്തുന്നതും പിന്നീട് ഒരു മലയാളി പെൺകുട്ടിയുമായി പ്രണയത്തിൽ ആകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

Read also: അമിതവണ്ണവും മൊബൈൽ ഫോണും; അറിഞ്ഞിരിക്കാം ചില ആരോഗ്യകാര്യങ്ങൾ

അതേസമയം ദേശീയ പുരസ്‌കാര ജേതാവ് ജയരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.