രക്ഷാപ്രവര്‍ത്തനത്തിനിടെ മരണം കവര്‍ന്ന ലിനുവിന്റെ കുടുംബത്തിന് സഹായഹസ്തവുമായി ജയസൂര്യ

സംസ്ഥാനത്തെ മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി നടന് ജയസൂര്യ. ലിനുവിന്റെ അമ്മയുമായി ജയസൂര്യ ഫോണില്‍ സംസാരിക്കുകയും ചെയ്തു. അഞ്ച് ലക്ഷം രൂപയാണ് താരം ലിനുവിന്റെ കുടുംബത്തിന് നല്‍കിയത്.
ലിനു ചെയ്തത് മഹത്തരമായ കാര്യമാണെന്നും ഈ സഹായം ഒരു മകന് നല്‍കുന്നതായി കണ്ടാല്‍ മതിയെന്നും ജയസൂര്യ ലിനുവിന്റെ അമ്മയോട് പറഞ്ഞു. ബേപ്പൂരിലാണ് ലിനുവിന്റെ വീട്.
വീട് മഴയെടുത്തപ്പോള്‍ ലിനുവും അച്ഛനും അമ്മയും സഹോദരങ്ങളും സമീപത്തെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറി. തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവരെ രക്ഷിക്കുന്നതിനായി കൂട്ടുകാര്‍ക്കൊപ്പം ലിനു പോയി. എന്നാല്‍ കുണ്ടായിത്തോട് എരഞ്ഞിരക്കാട്ട് പാലത്തിനു സമീപം രക്ഷാപ്രവര്‍ത്തനത്തിനിടെ ലിനുവിനെ കാണാതായി. മണിക്കൂറുകള്‍ക്ക് ശേഷം ലിനുവിന്റെ മൃദദേഹം സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു.