ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവനാണീ ഞാൻ; വൈറലായി വേലി ചാടുന്ന മുതലയുടെ വീഡിയോ

August 27, 2019

കൗതുകകരമായ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ താരമാകുകയാണ്  വേലി ചാടികടക്കുന്ന ഒരു മുതലയുടെ ചിത്രം. ഫ്ലോറിഡയിലെ നാവിക താവളത്തിന്റെ വേലിയാണ്  മുതല ചാടിക്കടക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഈ വീഡിയോ ഇതിനോടകം മൂന്ന്  ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. അയ്യായിരത്തിലധികം ഷെയറും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

എന്നാൽ മറ്റൊരു മുതലയുടെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. സെന്റ് പീറ്റേഴ്സ് ബർഗിൽ നിന്നുള്ള  മുതലയുടെ വീഡിയോയാണ് വൈറലാകുന്നത്. മഴയത്ത് റോഡിലെ കുഴിയിലുണ്ടായ വെള്ളക്കെട്ടിലൂടെ നീന്തുന്ന മുതലയെയാണ് വീഡിയോയിൽ കാണുന്നത്. റോഡിൽ നിർത്തിയിട്ട വാഹനത്തിനുള്ളിൽ നിന്നും ഒരാളാണ് വീഡിയോ എടുത്തത്.