‘കൂടെ കൂട്ടാന്‍ പറ്റുമെങ്കില്‍ ചെയ്യണം അല്ലെങ്കില്‍ കെട്ടഴിച്ചുവിടണം, അതും ജീവനാണ്’: ഓര്‍മ്മപ്പെടുത്തലുമായി ദുല്‍ഖര്‍ സല്‍മാന്‍

August 9, 2019

സംസ്ഥാനത്ത് മഴ കനക്കുന്നു. പ്രളയസമാനമായ സാഹചര്യമാണ് കേരളത്തില്‍ പലയിടങ്ങളിലും. സംസ്ഥാനത്താകമാനം കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയെത്തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂക്ഷമായിരിയ്ക്കുകയാണ്.

മഴ കനക്കുന്ന സാഹചര്യത്തില്‍ വളര്‍ത്തു മൃഗങ്ങളുടെ കാര്യത്തിലും ശ്രദ്ധ ചെലുത്തണമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് താരം ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയത്.

‘കൂടെ കൂട്ടാന്‍ പറ്റുമെങ്കില്‍ ചെയ്യണം… അല്ലെങ്കില്‍ കെട്ടഴിച്ചു വിടണം… കൂടു തുറന്നു വിടണം…. അതും ജീവനാണ്’ ഫെയ്‌സ്ബുക്കില്‍ ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.