നാനോ കാറിനെ ഹെലികോപ്റ്ററാക്കി: കൈയടിച്ച് സോഷ്യല്‍മീഡിയ: വീഡിയോ

August 8, 2019

രസകരവും കൗതുകകരവുമായ പല വാര്‍ത്തകളും വീഡിയോകളും ചിത്രങ്ങളുമെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടുകയാണ് ബീഹാര്‍ സ്വദേശി മിഥിലേഷ്. ഒരു നാനോ കാറിനെ ഹെലികോപ്റ്റര്‍ ആക്കിമാറ്റിയാണ് മിഥിലേഷ് സാമൂഹ്യമാധ്യമങ്ങളില്‍ താരമായത്.

പലരും സ്വപ്‌നങ്ങളെ കൂട്ടുപിടിച്ചാണ് ജീവിക്കാറ്. കുട്ടിക്കാലം മുതല്‍ക്കെ മിഥിലേഷിനും ഒരു സ്വപ്‌നമുണ്ടായിരുന്നു. മികച്ച ഒരു പൈലറ്റ് ആകണമെന്നായിരുന്നു മിഥിലേഷിന്റെ ആഗ്രഹം. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ മിഥിലേഷിന്റെ സ്വപ്‌നങ്ങള്‍ക്ക് കനത്ത വിലങ്ങുതടിയായി. ജീവിത സാഹചര്യങ്ങള്‍ മാറി മറിഞ്ഞിട്ടും തന്റെ സ്വപ്നത്തെ മിഥിലേഷ് ചേര്‍ത്തുപിടിച്ചു.Read more:കണ്ടെത്താനാകുമോ ഈ ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന മൃഗങ്ങളെ

ഈ സ്വപ്‌നത്തിന്റെ ഊര്‍ജ്ജത്തിലാണ് അദ്ദേഹം ടാറ്റ നാനോ കാറിനെ ഹെലികോപ്റ്ററാക്കി മാറ്റിയത്. വളരെ മികച്ച രീതിയിലുള്ള എന്‍ജിനിയറിങ്ങാണ് മിഥിലേഷിന്റെ ഹെലികോപ്റ്ററിലുള്ളത്. എന്തായാലും സോഷ്യല്‍ മീഡിയ ഒന്നാകെ പുകഴ്ത്തുകയാണ് നാനോ കാറിനെ ഹെലികോപ്റ്ററാക്കി മാറ്റിയ മിഥിലേഷിനെ.

 

View this post on Instagram

 

If you don’t know how to fly a helicopter, just make your car look like one! ?? (@ruptly)

A post shared by UNILAD Tech (@uniladtech) on